അധ്യക്ഷ പദവി സംവരണം: വീണ്ടും നിയമപോരാട്ടം
text_fieldsകൊച്ചി: അധ്യക്ഷപദവികൾ തുടർച്ചയായി സംവരണമായി മാറിയ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ പുനഃപരിേശാധനക്ക് ഉത്തരവിട്ട ൈഹകോടതി സിംഗിൾബെഞ്ച് നടപടിക്കെതിരെ സംസ്ഥാന സർക്കാറിെൻറ അപ്പീൽ.
അധ്യക്ഷപദവി സംവരണം ചെയ്യുന്ന നിലവിലെ രീതി ഭരണഘടനാപരമായ സംവരണ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന ഉത്തരവാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. അതേസമയം, സംവരണവിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷമുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഇടപെടലാണെന്ന് ഹരജിയിൽ പറയുന്നു.
നവംബർ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതാണ്. 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു. എന്നാൽ, സിംഗിൾ ബെഞ്ചിെൻറ ഉത്തരവുണ്ടായത് 16നാണ്. ഇതിലൂടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ കോടതി ഇടപെടുകയാണ് ചെയ്തതെന്ന് അപ്പീൽ ഹരജിയിൽ പറയുന്നു. പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വ്യവസ്ഥ നഗരസഭയുടേതിൽനിന്ന് വ്യത്യസ്തമാണെങ്കിലും രണ്ടിലും പൊതു ഉത്തരവാണ് പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചശേഷം വന്ന ഹരജികളിലാണ് ഉത്തരവുണ്ടായത്. വിശദീകരണം നൽകാൻ സർക്കാറിന് അവസരം നൽകിയില്ല. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും മതിയായ പ്രാതിനിധ്യം നൽകാനുള്ള സർക്കാറിെൻറ സന്നദ്ധതയിൽനിന്ന് പിന്നാക്കം പോകാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീൽ തീർപ്പാകും വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇടക്കാല ആവശ്യവുമുണ്ട്.
ഡിവിഷൻ െബഞ്ചിലാകും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അപ്പീൽ നൽകുക. അപ്പീൽ പോകില്ലെന്ന് നേരത്തെ സൂചിപ്പിെച്ചങ്കിലും പ്രായോഗിക വിഷമതകൾകൂടി ഉയർത്തിയാണ് പുതിയ തീരുമാനം. നിലവിൽ 67 ശതമാനത്തോളം സംവരണം വരുന്നുണ്ട്. 50 ശതമാനം വനിതകൾക്ക് പുറമെ പട്ടികവിഭാഗ സംവരണവുമുണ്ട്. പുതിയരീതി നടപ്പാക്കുേമ്പാൾ ഗ്രാമപഞ്ചായത്തുകളിൽ 100ഒാളം അധ്യക്ഷ സ്ഥാനം വനിതകൾക്ക് കുറയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.