കേരളത്തിൽ ഭരണ, പ്രതിപക്ഷം മറന്നൊരു തെരഞ്ഞെടുപ്പ്....
text_fields
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾക്ക് പൊതുസ്ഥാനാർഥിയായതോടെ പോളിങ് ബൂത്തിനകത്തും പുറത്തും തികഞ്ഞ സൗഹൃദം. നിയമസഭയിൽ കാണുന്ന വീറും വാശിയുമില്ലാതെ ഒത്തൊരുമയോടെയാണ് ഇരുപക്ഷവും പോളിങ് ആസൂത്രണം നടത്തിയത്. ഭരണപക്ഷത്തുനിന്ന് എസ്. ശർമയും പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ബി.ജെ.പിക്കു വേണ്ടി ഒ. രാജഗോപാലുമായിരുന്നു പോളിങ് ഏജൻറുമാർ.
ഇടവേളകളിൽ ശർമയെ കാര്യങ്ങൾ ഏൽപിച്ച് തിരുവഞ്ചൂർ മറ്റു ചില കാര്യങ്ങളുമായി ഒാടിനടക്കുന്നുണ്ടായിരുന്നു. തിരുവഞ്ചൂർ തിരികെ എത്തിയപ്പോൾ ശർമയും ബൂത്ത് വിട്ട് പുറത്തുവന്നു. ശർമ ഇടക്കിടെ പുറത്തുവന്ന് വോട്ട് ചെയ്യാൻ എത്താത്ത ഭരണപക്ഷ എം.എൽ.എമാരെ േഫാണിൽ വിളിക്കുന്നുണ്ടായിരുന്നു. യു.ഡി.എഫ് എം.എൽ.എമാർ ഉച്ചക്കു മുമ്പുതന്നെ വോട്ട് ചെയ്തതിനാൽ തിരുവഞ്ചൂരിന് ജോലി നേരത്തേ തീർന്നു. അവസാന വോട്ടറായ എൽ.ഡി.എഫിലെ കെ.ജെ. മാക്സി എത്തിയപ്പോൾ വൈകീട്ട് മൂന്നരയായി.
എൽ.ഡി.എഫിലെ 91 എം.എൽ.എമാരുടെ വോട്ടിന് 13,832 ആണ് മൂല്യം. യു.ഡി.എഫിലെ 39 എം.എൽ.എമാരുടെ വോട്ട് മൂല്യം 5928 ആണ്. കേരള കോൺഗ്രസ് -മാണിയുടെ ആറ് വോട്ടുകൾക്ക് 912 ആണ് മൂല്യം. എൽ.ഡി.എഫിൽ സി.പി.എമ്മിെൻറ 58 എം.എൽ.എമാരുടെ വോട്ടിലൂടെ 8816ഉം അഞ്ച് സ്വതന്ത്രർ വഴി 760ഉം വോട്ട് മൂല്യമാണ് മീര കുമാറിന് ലഭിക്കുക. സി.പി.െഎയുടെ 19 എം.എൽ.എമാരുടെ വോട്ടിലൂടെ 2888ഉം ജനതാദൾ സെക്കുലറിെൻറ മൂന്ന് അംഗങ്ങളിലൂടെ 456ഉം എൻ.സി.പിയുടെ രണ്ട് പേരിലൂടെ 304ഉം വോട്ട്മൂല്യം മീര കുമാറിന് ലഭിക്കും. കോൺഗ്രസ് -എസ്, കേരള കോൺഗ്രസ് -ബി, സി.എം.പി അരവിന്ദാക്ഷൻ വിഭാഗം, നാഷനൽ സെക്കുലർ കോൺഫറൻസ് എന്നീ കക്ഷികളുടെ ഒന്നു വീതം അംഗങ്ങളുടെ വോട്ട് മൂല്യവും മീര കുമാറിന് ലഭിക്കും. യു.ഡി.എഫിൽനിന്ന് കോൺഗ്രസിെൻറ 22 എം.എൽ.എമാരിലൂടെ 3344 ഉം മുസ്ലിം ലീഗിെൻറ 16 പേരിലൂടെ 2432ഉം കേരള കോൺഗ്രസ് -ജേക്കബിെൻറ ഒരംഗത്തിലൂടെ 152ഉം വോട്ട് മൂല്യവുമാണ് മീര കുമാറിന് ലഭിക്കുക. ഇതിനു പുറമേ, പി.സി ജോർജും മീര കുമാറിന് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കിയത്.
ഒ. രാജഗോപാലിെൻറ വോട്ടിലൂടെ രാംനാഥ് കോവിന്ദിന് 152 ആണ് കേരളത്തിൽനിന്ന് ലഭിക്കുന്ന വോട്ട് മൂല്യം. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ. മാജി, വരണാധികാരി കൂടിയായ നിയമ സഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, തെരഞ്ഞെടുപ്പ് കമീഷന് നിരീക്ഷകനായ അനൂപ് മിശ്ര തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.