മീര കുമാർ മതനിരപേക്ഷതയുടെ പ്രതീകം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യത്തിെൻറ മതനിരപേക്ഷതയുടെ പ്രതീകമാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി മീര കുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ജനപ്രതിനിധികളുടെ പിന്തുണ തേടിയെത്തിയ മീര കുമാറിന് മാസ്കറ്റ് ഹോട്ടലില്‍ നല്കിയ സ്വീകരണത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ ഇന്നത്തെ അവസ്ഥയാണ് ഭരണപക്ഷത്തിെൻറയും പ്രതിപക്ഷത്തിെൻറയും ഇത്തരമൊരു ഒത്തുചേരലിന് വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് രാജ്യതാല്പര്യത്തിനും ജനതാല്പര്യത്തിനും എതിരാണ്. സര്‍ക്കാറിെൻറ ചെയ്തികള്‍ ജനങ്ങളില്‍ വലിയതോതില്‍ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുന്നു. ട്രെയിനില്‍ യാത്രചെയ്യുന്ന സഹോദരങ്ങള്‍ ഏതു മതസ്ഥരാണെന്ന് മനസ്സിലാക്കി അവരിലൊരാളെ കൊല്ലുകയും മറ്റുള്ളവരെ ആക്രമിക്കുകയുംചെയ്ത സംഭവം പോലുമുണ്ടായി.
എന്തുകഴിക്കണമെന്നും എന്തുവസ്ത്രം ധരിക്കണമെന്നും ചിലര്‍ തീരുമാനിക്കുന്നു. രാജ്യത്തിെൻറ മതനിരപേക്ഷത അപകടപ്പെടുത്തുന്നതിന് ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. ആര്.എസ്.എസ് നയിക്കുന്ന ബി.ജെ.പിയില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒരുസംവിധാനത്തിെൻറ പ്രതിനിധിയാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം മതേതരത്വം ഭീഷണി നേരിടുന്നതുകൊണ്ടാണ് രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.