ക്രൈസ്തവ സമൂഹത്തിെൻറ സേവനം രാജ്യത്തിന് അഭിമാനം -രാഷ്ട്രപതി
text_fieldsതൃശൂർ: വിദ്യാഭ്യാസ-ആതുര ശുശ്രൂഷ രംഗത്ത് ക്രൈസ്തവ സമൂഹത്തിെൻറ സേവനം രാജ്യത്തിന് ഏറെ അഭിമാനമുളവാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സഭയുടെ പൈതൃകവും ചരിത്രവും രാജ്യത്തിന് അഭിമാനമാണ്. അതുപോലെ രാജ്യത്തിെൻറ വൈവിധ്യത്തിെൻറയും ബഹുസ്വരതയുടെയും പ്രതീകമാണ് സഭ കൈവരിച്ച നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ സെൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ക്രൈസ്തവ സമൂഹം വിവിധ മേഖലകളിൽ നാഴികക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-ആതുര ശുശ്രൂഷ തൊഴിൽ മേഖലയിൽ സവിശേഷ നേട്ടം കൈവരിച്ചു. ഇത് ആഗോളതലത്തിൽ രാഷ്ട്രത്തിെൻറ അഭിമാനം ഉയർത്തുന്നതാണ്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം എത്യോപ്യ സന്ദർശിച്ചപ്പോൾ തനിക്കത് ബോധ്യമായി. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി എത്യോപ്യയിലെ ഗ്രാമാന്തരങ്ങളിൽ ചെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് മലയാളികളായ അധ്യാപകരാണ്. വിദ്യാഭ്യാസത്തിെൻറ യഥാർഥ മൂല്യങ്ങൾ പരീക്ഷകളിലും ഡിഗ്രി സമ്പാദനത്തിലും മാത്രമല്ലെന്ന് സെൻറ് തോമസ് കോളജിെൻറ മുദ്യാവാക്യം ഒാർമിപ്പിക്കുന്നു. അപരനെ സഹായിക്കലും ശുശ്രൂഷിക്കലും അറിവിെൻറ വെളിച്ചം പകരലുമാണ് ഏറ്റവും വലിയ ദൈവാരാധനയെന്ന് താൻ വിശ്വസിക്കുന്നു -രാഷ്ട്രപതി പറഞ്ഞു.
ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, തൃശൂർ ആർച് ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സംസാരിച്ചു. മേയർ അജിത ജയരാജൻ, സി.എൻ. ജയദേവൻ എം.പി, കോളജ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആൻറണി എന്നിവർ സംബന്ധിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതം പറഞ്ഞു.
തൃശൂർ ആർച്ച് ബിഷപ്പിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം
തൃശൂർ: ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ക്ഷണത്തിന് അദ്ദേഹം രാഷ്ട്രപതിയോട് നന്ദി അറിയിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരെ വളരെ ആഹ്ലാദത്തിലാണ് മാർ താഴത്ത് ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂർ ദർശനം നടത്തി
ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി.
ഗവർണർ പി. സദാശിവം, ഭാര്യ സരസ്വതി, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ രാഷ്ട്രപതിയെ അനുഗമിച്ചു. 1.05ഓടെ തെക്കെ നടയിലൂടെ നടന്ന് ക്ഷേത്രത്തിലേക്ക് പോയി. ഉപദേവനായ അയ്യപ്പനെ തൊഴുത ശേഷം രാഷ്ട്രപതിയും സംഘവും പ്രദക്ഷിണം ചെയ്തു.
വി.എസിനെ ക്ഷണിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്് ക്ഷണിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഗവർണറുടെ വസതിയായ രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം സംസാരിച്ചു.
കേരളത്തിലെത്തിയ രാഷ്ട്രപതി തലമുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ കാണണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണറാണ് രാഷ്ട്രപതി ഇക്കാര്യം സൂചിപ്പിച്ചതായി വി.എസിനെ അറിയിച്ചത്.
മകൻ അരുൺകുമാറിനൊപ്പമാണ് വി.എസ് എത്തിയത്. രാഷ്ട്രീയത്തിൽ സജീവമായി തുടരുന്നതിെൻറ സന്തോഷം പറഞ്ഞാണ് രാഷ്ട്രപതി സ്വീകരിച്ചത്. പാലക്കാട് കോച്ച് ഫാക്ടറി ഉൾപ്പെടെ പദ്ധതികൾ നീളുന്നത് വി.എസ് രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തി.
നിയമസഭയിലെ ചടങ്ങിൽ സംസാരിക്കുേമ്പാഴും രാഷ്ട്രപതി വി.എസിെൻറ പേര് പരാമർശിച്ചിരുന്നു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്ന് വി.എസ് പ്രതികരിച്ചു.
തിങ്കളാഴ്ച രാജ്ഭവനിൽ ഗവർണർ രാഷ്ട്രപതിക്ക് ഉച്ചഭക്ഷണമൊരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ പെങ്കടുത്തു.
രാഷ്ട്രപതി മടങ്ങി
കൊച്ചി: കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി. കൊച്ചി ഐ.എൻ.എസ് ഗരുഡ നേവൽ എയർ സ്റ്റേഷനിൽ ഗവർണർ പി.സദാശിവം, അദ്ദേഹത്തിെൻറ പത്നി സരസ്വതി സദാശിവം, മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയയക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.