പ്രണയത്തിലൂടെ മതപരിവർത്തനം: മാതാപിതാക്കളുടെ കൂട്ടായ്മ വരുന്നു
text_fieldsകൊച്ചി: പ്രണയത്തിലൂടെ മതപരിവർത്തനം നടത്തിയതായി ആരോപിക്കപ്പെടുന്ന യുവതികളുടെ മാതാപിതാക്കൾ കൂട്ടായ്മ രൂപവത്കരിക്കാനൊരുങ്ങുന്നു.
വിവിധ കോടതികളിൽ നടക്കുന്ന നിയമപോരാട്ടങ്ങൾക്കായും വിദേശത്ത് അകപ്പെട്ട യുവതികളെ നാട്ടിെലത്തിക്കാനും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ സാന്ത്വനിപ്പിക്കാനും ഉദ്ദേശിച്ചാണ് സംഘടനയെന്ന് സിറിയയിേലക്ക് കടെന്നന്ന് പറയപ്പെടുന്ന നിമിഷയുടെ അമ്മ കെ. ബിന്ദു കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ വിഷയത്തിൽ നടക്കുന്ന അന്വേഷണങ്ങളിൽ തൃപ്തയല്ലെന്നും ഇവർ പറഞ്ഞു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു. ഹാദിയയുടെ പിതാവ് കെ.എം. അശോകനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.