രാസലഹരി വ്യാപനം: കോളജുകളിൽ നിരീക്ഷണം
text_fieldsകൊച്ചി: ഇതരസംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് ഡ്രഗ്സ് എന്ന പേരിൽ മാരക അളവിൽ രാസപദ ാർഥങ്ങൾ അടങ്ങിയ ലഹരി ഉൽപന്നങ്ങൾ കേരളത്തിലെ കാമ്പസുകളിലെത്തുന്നത് തടയാൻ രഹ സ്യ നിരീക്ഷണവുമായി എക്സൈസ്.
പൊലീസ്, കോളജ് അധികൃതർ, വിദ്യാർഥികൾ, കോളജുകളിലെ ലഹ രിവിരുദ്ധ ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെയാണ് എക്സൈസിെൻറ പ്രത്യേക അന്വേഷണസംഘങ്ങളായ സീക്രട്ട് ഗ്രൂപ്പിെൻറ ഇൗ നീക്കം. നിലവിൽ ലഹരി ക്ലബുകളടക്കം വിവരങ്ങൾ എക്സൈസിന് കൈമാറുന്നുണ്ട്.
പ്രഫഷനൽ കോളജ് ഹോസ്റ്റലുകളാണ് സിന്തറ്റിക് ഡ്രഗ്സുകളുടെ പ്രധാന വിപണനകേന്ദ്രം. അർബുദ രോഗികൾക്ക് നൽകുന്ന വേദനസംഹാരി വിദ്യാർഥികൾക്ക് വിൽപനക്കെത്തിക്കവെ അടുത്തിടെ എറണാകുളത്ത് പിടികൂടിയിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന വർധിച്ചെന്നാണ് റിപ്പോർട്ട്. ഈ ഉപയോക്താക്കളെ തന്നെ ഏജൻറുമാരാക്കുകയാണ് പതിവ്.
വിമുക്തി പദ്ധതിയുടെ ഭാഗമായ ബോധവത്കരണവും സജീവമാണ്. മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കെ വിദ്യാർഥികളെ ലഹരിയിൽനിന്ന് പൂർണമായി മോചിപ്പിക്കാൻ കഴിയൂവെന്ന് എക്സൈസ് അസി. കമീഷണർ അശോക് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.