വിലക്കയറ്റം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയം -ഉമ്മൻ ചാണ്ടി
text_fieldsകിളിമാനൂർ: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ വാലുപച്ചയിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരോ സംസ്ഥാനത്തെ പിറണായി സർക്കാറോ ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. പെട്രോളിനും ഡീസലിനും വില ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിെൻറ വില പകുതിയായി കുറഞ്ഞിട്ടും പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയുന്നില്ല. കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് അവകാശപ്പെടുമ്പോഴും അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന വർദ്ധിക്കുകയാണ്. നാട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ, പനി മരണങ്ങൾ തുടർക്കഥയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.