ആളിക്കത്തി വിലക്കയറ്റം; ജനം പൊറുതിമുട്ടി, കേന്ദ്ര, സംസ്ഥാന സഹായം നിലച്ചു ,സപ്ലൈകോ വിൽപനശാലകൾ കാലി
text_fieldsതൃശൂർ: നിത്യോപയോഗ സാധനവില കുതിക്കുേമ്പാൾ പാവപ്പെട്ടവർക്കുള്ള കോവിഡ് അതിജീവന സഹായങ്ങൾ നിർത്തി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യം ഈമാസം അവസാനിക്കും.
ദീപാവലിയോടെ നിർത്തലാക്കുമെന്ന് കേന്ദ്രം അറിയിെച്ചങ്കിലും കാര്യമായ ഇടപെടൽ സംസ്ഥാന സർക്കാറിൽനിന്ന് ഉണ്ടായിട്ടില്ല. നേരത്തെ മുൻഗണനേതര വിഭാഗത്തിന് 15 രൂപക്ക് പത്ത് കിലോ നൽകിയിരുന്ന അരി ഒക്ടോബർ മുതൽ നിർത്തിയിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തിൽ നടത്തിയ ഇടപെടൽ വിജയം കണ്ടിട്ടില്ല. സംസ്ഥാന സർക്കാറിെൻറ കോവിഡ് അതിജീവന കിറ്റ് ജൂലൈയിൽ നിർത്തലാക്കിയിരുന്നു. കിറ്റ് ഇനി പരിഗണനയിലില്ലെന്ന് പറഞ്ഞ പൊതുവിതരണ മന്ത്രി വിവാദമായതോടെ അവശ്യഘട്ടങ്ങളിൽ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സർക്കാർ സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കിറ്റിനായി നേരത്തെ വാങ്ങിവെച്ച സാധനങ്ങളല്ലാതെ പ്രതിമാസ വാങ്ങൽ കാര്യക്ഷമമല്ല. അതുകൊണ്ട് തന്നെ സപ്ലൈകോ ഔട്ട്െലറ്റുകളിൽ 13 സബ്സിഡി സാധനങ്ങളും ഇല്ലാത്ത സാഹചര്യമാണ്. ജയ, കുറുവ, മട്ട അരികൾ പല വിൽപനശാലകളിലും എത്തിയിട്ട് ഒന്നര മാസത്തോളമായി. വെളിച്ചെണ്ണ, ചെറുപയർ, പയർ, ഉഴുന്ന്, പഞ്ചസാര, മല്ലി, മുളക് തുടങ്ങിയ സാധനങ്ങൾ 'അതിഥികളാണ്'.
തുവരപ്പരിപ്പ് മാത്രമാണ് പേരിനെങ്കിലും സബ്സിഡി സാധനമായുള്ളത്. സബ്സിഡി ഇതര സാധനങ്ങളുടെ കേന്ദ്രീകൃത വാങ്ങൽ പ്രക്രിയ മാത്രമാണ് നിലവിൽ നടക്കുന്നത്. പ്രാദേശിക വിതരണക്കാരെ ഉപയോഗിച്ച് ജനത്തിന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിന് സപ്ലൈേകാ ഇടപെടുന്നില്ല. എന്നാൽ കുടിശ്ശിക അടക്കം തരാനുള്ള 350 കോടിയോളം സർക്കാർ നൽകാനുണ്ടെന്ന വാദമാണ് സപ്ലൈകോ അധികൃതർ ഉയർത്തുന്നത്.
കിറ്റ് നിലക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സാധനങ്ങൾ ഇല്ലാതെ വരുകയും ചെയ്തതോടെ തുറന്ന വിപണിയിൽ വൻ വിലക്കയറ്റമാണുള്ളത്. അരിക്ക് കിലോക്ക് ആറുരൂപ വരെ ഉയർന്നുകഴിഞ്ഞു. പയറിന് 15 രൂപയാണ് കൂടിയത്. കടലക്ക് പത്തും പരിപ്പിന് അഞ്ചും രൂപ കൂടി. വില കുതിക്കുേമ്പാഴും പൊതു വിതരണ വകുപ്പ് കാര്യക്ഷമമായ വിപണി പരിശോധന നടത്തുന്നിെല്ലന്ന് ആക്ഷേപമുണ്ട്.
നൂറിൽ തൊട്ട് തക്കാളി
കോഴിക്കോട്: മലയാളിയുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ തക്കാളിക്ക് കിലോക്ക്് 100 രൂപ. നവംബർ ആദ്യവാരം തുടങ്ങിയ വിലക്കയറ്റം തുടരുകയാണ്. പച്ചക്കറിയിനങ്ങൾക്കെല്ലാം വില കൂടുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് തക്കാളിവില നൂറിലെത്തുന്നത്. തക്കാളിക്ക് മൊത്തവില 90 രൂപയാണ് കോഴിക്കോട് പാളയം മാർക്കറ്റിൽ. ചില്ലറവിൽപനക്കാർ നൂറിന് വിൽക്കണം. പെട്ടിയിൽ വരുന്ന തക്കാളി കേടുണ്ടാവാനും സാധ്യതയുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് തക്കാളി ഏറ്റവും കൂടുതൽ കേരളത്തിലേക്ക് എത്തുന്നത്. കോഴിക്കോട് പാളയത്തേക്ക് മാത്രം പ്രതിദിനം അഞ്ച് ലോഡ് തക്കാളി എത്തുന്നുണ്ട്. ഇതുകൂടാതെ പ്രാദേശിക മാർക്കറ്റുകളിലേക്കും വരുന്നുണ്ട്. വലിയുള്ളിക്കും കിഴങ്ങിനും വില കുറയുന്നുണ്ട്.
കർണാടകയിലും തമിഴ്നാട്ടിലും മഴയിൽ കൃഷി നശിച്ചതിനാലാണ് തക്കാളി ഉൾപ്പെടെ പച്ചക്കറികൾക്ക് ക്ഷാമം. തക്കാളിക്ക് വില കൂടിയതോടെ വാളൻപുളിക്ക് ഡിമാൻഡ് വർധിച്ചു. 12-15 രൂപ മൊത്ത വിലയുണ്ടായിരുന്ന കാബേജിന് 30 ആണ് തിങ്കളാഴ്ചത്തെ വില. മറ്റിനങ്ങൾ: ബ്രാക്കറ്റിൽ പഴയ വില. വെള്ളരി കി. 30 (5.00), എളവൻ 22 (10.00), പയറ് 68 (40-50), പച്ചമുളക് 30 (25.00).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.