അംഗന്‍വാടിയിലൂടെ നല്‍കുന്ന ന്യൂട്രിമിക്സിന് 14 രൂപ കൂട്ടി
text_fieldsമഞ്ചേരി: ആറുമാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് അംഗന്‍വാടികളിലൂടെ വിതരണം ചെയ്യുന്ന പോഷകാഹാരത്തിന്‍െറ വില വര്‍ധിപ്പിച്ചു. 56 രൂപയില്‍നിന്ന് 70 രൂപയാക്കിയാണ് വര്‍ധന. കുടുംബശ്രീ യൂനിറ്റുകളാണ് ഇവ ഉല്‍പാദിപ്പിക്കുന്നത്. ചെലവ് കൂടിയതിനനുസരിച്ച് വില വര്‍ധിപ്പിക്കണമെന്ന ആവശ്യത്തത്തെുടര്‍ന്നാണ് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ആവശ്യം പരിഗണിച്ച് വിലകൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിവിഹിതത്തില്‍നിന്ന് നിശ്ചിത ശതമാനം മാറ്റിവെച്ചാണ് ഭക്ഷണമത്തെിക്കുന്നത്.
എല്ലാ പഞ്ചായത്തിലും ഉല്‍പാദന യൂനിറ്റുകളില്ല. കുടുംബശ്രീ യൂനിറ്റുകള്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ ഇത് വിതരണം ചെയ്യണമെന്ന് കുടുംബശ്രീ ജില്ല കോഓഡിനേറ്ററാണ് നിശ്ചയിച്ച് നല്‍കുന്നത്. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിച്ച അളവില്‍ ഓരോ പോഷകയിനവും ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പരിശോധന കാര്യക്ഷമമല്ല.
യൂനിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഓരോ ചില്ലുകുപ്പി കൂടി നല്‍കണമെന്നും ന്യൂട്രിമിക്സ് സൂക്ഷിക്കാനാണ് അതെന്ന് അമ്മമാരെ ബോധ്യപ്പെടുത്തണമെന്നും തദ്ദേശവകുപ്പ് നിര്‍ദേശിച്ചു. ഉല്‍പാദന ചെലവ് കുറക്കാന്‍ അസംസ്കൃത വസ്തുക്കളും പാക്കിങ് കവറുകളും ജില്ലതലത്തില്‍ മൊത്തമായി സംഭരിക്കണമെന്നും ന്യൂട്രിമിക്സ് യൂനിറ്റുകളെ ഭക്ഷ്യസുരക്ഷ ലൈസന്‍സിന്‍െറ പരിധിയില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും കുടുംബശ്രീയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.