Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്കയറ്റം:...

വിലക്കയറ്റം: ഭക്ഷ്യമന്ത്രിയുടെ പരിഹാസത്തിന് അക്കമിട്ട് മറുപടി നൽകി വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan GR Anil
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ കാര്യമായ വിലക്കയറ്റമില്ലെന്ന്​ നിയമസഭയിൽ അവകാശപ്പെട്ട്​ ​ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിലക്കയറ്റ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ച ​പ്രതിപക്ഷത്തെ കണക്കറ്റ്​ പരിഹസിക്കാനും മന്ത്രി ശ്രമിച്ചു. ഇത്​ പലപ്പോഴും സഭയെ ബഹളത്തിൽ മുക്കി. എന്നാൽ വിലക്കയറ്റത്തിന്‍റെ കാഠിന്യം പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ അക്കമിട്ട്​ നിരത്തി മന്ത്രിക്ക്​ ശക്തമായ മറുപടി നൽകി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം നിയമസഭയിൽ നിന്ന്​ ഇറങ്ങിപ്പോക്കും നടത്തി.

മുസ്​ലിം ലീഗിലെ ടി.വി. ഇബ്രാഹിമാണ്​ നോട്ടീസ്​ ഉന്നയിച്ചത്​. നോട്ടീസിൽ​ വസ്തുതയില്ലെന്നും പഴയ അടിയന്തരപ്രമേയ നോട്ടീസ്​ എടുത്ത്​ വീണ്ടും ഉന്നയിക്കുകയാണ്​ ചെയ്തതെന്നും മന്ത്രി പരിഹസിച്ചു. 'പച്ചക്കറി വിലയെ കുറിച്ച്​ വല്ല ധാരണയും പ്രതിപക്ഷ എം.എൽ.എമാർക്കുണ്ടോ' എന്നും അദ്ദേഹം ചോദിച്ചതോടെ പ്രതിപക്ഷം ഇളകി. ഭരണപക്ഷം അതിനെ നേരിടുകയും ചെയ്തതതോടെ ബഹളമായി. പ്രതിപക്ഷ എം.​എൽ.എമാർക്ക്​ വിവരമുണ്ടോ എന്ന പരാമർശം ശരിയായില്ലെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

താൻ അങ്ങ​െന പറഞ്ഞിട്ടില്ലെന്നായി മന്ത്രി. വിപണിയെക്കുറിച്ച്​ ഒന്നും മനസ്സിലാക്കാതെയാണ്​ പറയുന്നതെന്നാണ്​ താൻ പറഞ്ഞത്​. ഒരു കിലോ അരിക്ക് 53.98 രൂപ നഷ്ടം സഹിച്ചാണ് റേഷൻ കട വഴി സർക്കാർ എത്തിക്കുന്നത്​. ഇതിലൂടെ ഒരുവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാറിന് ചെലവ്. സംസ്ഥാനത്തെ 90 ശതമാനംപേരും റേഷന്‍ കടകളെ ആശ്രയിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും സിവില്‍ സപ്ലൈസ് വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുകയാണെന്ന്​ ടി.വി. ഇബ്രാഹിം ആരോപിച്ചു. അരിവില ഇരട്ടിയായി. 40 ലക്ഷം ടൺ അരി ആവശ്യമുള്ളിടത്ത്​ 16 ലക്ഷം ടൺ മാത്രമാണ്​ റേഷൻ കട വഴി ലഭിക്കുന്നത്​. ബാക്കി പൊതുവിപണിയിലാണ്​. അവിടെ സർക്കാർ ഇടപെടുന്നില്ല. പച്ചക്കറിക്കും മറ്റ്​ സാധനങ്ങൾക്കും വന്ന വിലക്കയറ്റം ചൂണ്ടിക്കാട്ടിയ അദ്ദേഹം വില വർധന ഇല്ലെന്ന് പറയാനുള്ള ധൈര്യം മന്ത്രിക്ക് എവിടെനിന്ന് ലഭിച്ചുവെന്നും ചോദിച്ചു.

ആന്ധ്രയിൽനിന്ന്​ അരി വരുമെന്ന്​ പറഞ്ഞിട്ട്​ എന്തായെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ ചോദിച്ചു. വിവിധ ഇനങ്ങളുടെ വില വർധന അക്കമിട്ട്​ നിരത്തിയ പ്രതിപക്ഷനേതാവ്​ സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ മാസം 1750 രൂപയുടെ അധിക ബാധ്യത വന്നുവെന്നും പറഞ്ഞു. ഈ വിഷയം എവിടെപ്പോയി ഉന്നയിക്കണം.​ ഒരു വിഷയം ഉന്നയിക്കുമ്പോൾ മന്ത്രി പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ്​.

കേരളത്തിലെ പൊതുവിതരണ സംവിധാനം മന്ത്രിയുടെ കാലത്ത്​ നിലവിൽ വന്നതാണെന്ന രീതിയിലാണ്​ മറുപടി. കരിഞ്ചന്തും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price risekerala assemblygr anilVD Satheesan
News Summary - Price rise: Food minister mocking the opposition
Next Story