മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ചു
text_fieldsകൊച്ചി: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. അഡ്വ. സേവ്യർ തേലക്കാട്ട് (52) മുൻ കപ്യാരുടെ കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെ കുരിശുമുടിയിൽനിന്ന് അടിവാരത്തേക്ക് ഇറങ്ങുകയായിരുന്ന ഫാ. സേവ്യർ തേലക്കാട്ടിനെ കുരിശുമുടിയിലെ കപ്യാരായിരുന്ന തേക്കിൻതോട്ടം വട്ടേക്കാടൻ വീട്ടിൽ ജോണി തടഞ്ഞുനിർത്തി കത്തി ഉപേയാഗിച്ച് കുത്തുകയായിരുന്നു. കുത്തിയശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടിപ്പോയി.
തുടയിൽ ആഴത്തിൽ കുത്തേറ്റ ഫാ. സേവ്യറിെൻറ രക്തക്കുഴലുകൾ പൊട്ടുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. മല ഇറങ്ങുമ്പോൾ റെക്ടറിെൻറ കൂടെയുണ്ടായിരുന്ന പ്രവാസിയായ മനുവും മലയിലെ ആറാം സ്ഥലത്തിന് സമീപം പ്ലമ്പിങ് ജോലി നടത്തിക്കൊണ്ടിരുന്ന മൂന്ന് തൊഴിലാളികളും ചേർന്നാണ് കുഴഞ്ഞുവീണ അദ്ദേഹത്തെ അരമണിക്കൂറോളം ചുമന്ന് അടിവാരെത്തത്തിച്ച് വാഹനത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, വഴിമധ്യേ മരിച്ചു. രക്തം വാർന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
റെക്ടർ മല കയറാൻ പോയിട്ടുണ്ടെന്ന് അറിഞ്ഞ് എത്തിയതായിരുന്നു ജോണി. 25 വർഷമായി കപ്യാരുടെ ചുമതലയിലുള്ള ജോണിയെ മദ്യപാനത്തിെൻറയും സ്വഭാവദൂഷ്യത്തിെൻറയും പേരിൽ ആഴ്ചകൾക്ക് മുമ്പ് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ചർച്ചക്ക് എത്താൻ ജോണിയോട് ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതർ അറിയിച്ചു. സി.ഐ സജി മാർക്കോസിെൻറ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണു, സി.ഐ ബൈജു പൗലോസ്, എസ്.ഐ എൻ.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മലയാറ്റൂർ വനത്തിൽ ജോണിക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ താന്നിപ്പുഴ ഈസ്റ്റ് ചേരാനല്ലൂർ ഇടവകാംഗമാണ് ഫാ. സേവ്യർ തേലക്കാട്ട്. കണ്ണൂർ കരിമ്പൻചാൽ വെള്ളാട്ട് പരേതനായ പൗലോസിെൻറയും േത്രസ്യയുടെയും മകനാണ്. 1993 ഡിസംബർ 27ന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളിൽ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളിൽ വികാരി, സി.എൽ.സി അതിരൂപത പ്രമോട്ടർ, ക്ഷീേരാൽപാദന സൊസൈറ്റിയായ പി.ഡി.ഡി.പി വൈസ് ചെയർമാൻ, എറണാകുളം അമൂല്യ ഇൻഡസ്ട്രീസ് ആൻഡ് ഐ.ടി.സി ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.2011 മുതൽ കുരിശുമുടി റെക്ടറാണ്. 2016ൽ എറണാകുളം ലോ കോളജിൽനിന്ന് എൽ.എൽ.ബി ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെൽന.
സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പ്രാർഥനാശുശ്രൂഷ നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി എട്ടുവരെ മൃതദേഹം മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ 10ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.