സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി
text_fieldsതിരുവനന്തപുരം: സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ (സി.എച്ച്.സി) ഒ.പി സമയം വൈകീട്ട് ആറു വരെയാക്കി നീട്ടി. നാലിൽ കൂടുതൽ ഡോക്ടർമാരുള്ള സി.എച്ച്.സികളുടെ സമയമാണ് രാവിെ ല ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയ ത്. 102 സി.എച്ച്.സികൾക്ക് ഇത് ബാധകമാണ്. നിലവിൽ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഒ.പി സമയം.
തീരുമാനത്തിനെതിരെ കെ.ജി.എം.ഒ.എ രംഗത്തെത്തി. ഡോക്ടർമാർ ഉൾപ്പെടെ ജീവ നക്കാരെ നിയമിക്കാതെ പെെട്ടന്ന് ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത് കാര്യങ്ങൾ തകി ടംമറിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഉൗഫ് പറഞ്ഞു. രാവിെല ഒമ്പത് മുതൽ ഉ ച്ചക്ക് രണ്ടുവരെയുള്ള ഒ.പികൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ടിലാണ്. പുതിയ ക്രമീകരണം ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചർച്ചചെയ്യാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
102 ആരോഗ്യകേന്ദ്രങ്ങളിലും വർക്ക് അറേഞ്ച്മെൻറ് എന്ന രീതിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും പുനർവിന്യസിച്ചിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കണമെങ്കിൽ ഇൗ ഡോക്ടർമാരെ തിരികെ വിളിക്കണം. അങ്ങനെ വരുേമ്പാൾ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും പ്രവർത്തനം താളംതെറ്റും. അതിനാൽ ഉത്തരവ് നടപ്പാക്കാൻ താമസം വരുമെന്നാണ് സൂചന.
ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടിയ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ:
തിരുവനന്തപുരം: പാലോട്, അഞ്ചുതെങ്ങ്, പൂവാർ, മണമ്പൂര്‍, പെരുങ്കടവിള, വെള്ളനാട്, വെണ്‍പകൽ, വിഴിഞ്ഞം, പുത്തന്‍തോപ്പ്, അണ്ടൂര്‍കോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കല്‍.
കൊല്ലം: അഞ്ചല്‍, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂര്‍.
പത്തനംതിട്ട: കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമൺ, റാന്നി, പെരുനാട്.
ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടശ്ശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട്, മാന്നാര്‍, മുഹമ്മ, വെളിയനാട്, മുതുകുളം.
കോട്ടയം: അയര്‍ക്കുന്നം, എരുമേലി, കൂടല്ലൂര്‍, പൈക, ഉള്ളനാട്, കുമരകം, ഇടയാഴം, ഇടമറുക്, വാകത്താനം, മുണ്ടന്‍കുന്ന്.
ഇടുക്കി: മറയൂർ, പുറപ്പുഴ, ഉപ്പുതറ, വണ്ടന്മേട്.
എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി.
തൃശൂര്‍: ആലപ്പാട്, മുല്ലശേരി, പഴഞ്ഞി, പുത്തന്‍ചിറ.
പാലക്കാട്: അഗളി, ചാലിശ്ശേരി, ചേര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊടുവായൂർ, കുഴല്‍മന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട്, നെന്മാറ.
മലപ്പുറം: എടവണ്ണ, ഉര്‍ങ്ങാട്ടിരി, മങ്കട, എടപ്പാള്‍, താനൂര്‍, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂര്‍, നെടുവ.
കോഴിക്കോട്: നരിക്കുനി, തലക്കുളത്തൂര്‍, ഓര്‍ക്കാട്ടേരി, വളയം, മേലാടി, മുക്കം.
കണ്ണൂര്‍: പിണറായി, പാപ്പിനിശ്ശേരി, അഴീക്കോട്, ഇരിവേരി, മയ്യില്‍, കൂത്തുമുഖം, ഇരിക്കൂര്‍, പാനൂര്‍.
കാസര്‍കോട്: ചെറുവത്തൂർ, പെരിയ, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം.
വയനാട്: പേര്യ, പനമരം, പുല്പള്ളി, മീനങ്ങാടി, തരിയോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.