ആപ്പിന്റെ ഒരു കളിയേ!; ഏത് ഭാഷയിൽ പറഞ്ഞാലും ഇന്ന് പ്രധാനമന്ത്രി ഹിന്ദിയിൽ കേൾക്കും!
text_fieldsതിരുവനന്തപുരം: ഇന്ന് കേരളത്തിൽ നടക്കുന്ന പരിപാടികളിൽ ആര് ഏത് ഭാഷയിൽ പറഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിന്ദിയിൽ കേൾക്കാം. പ്രധാനമായും മലയാളത്തിലാകും ഇന്നുള്ള സംഭാഷണങ്ങളെല്ലാം. ഇവ തൽക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ തയാറാക്കിയത് ‘ടെക്ജെൻഷ്യ കമ്പനി'യാണ്.
തൃപ്രയാർ ശ്രീരാമക്ഷേത്ര സന്ദർശന വേളയിൽ രാമായണ പാരായണം ഉൾപ്പെടെ ഇതോടെ ഹിന്ദിയിൽ മനസിലാക്കാൻ മോദിക്ക് കഴിയും. കേന്ദ്ര സർക്കാരിന്റെ ‘ഭാഷിണി ചാലഞ്ച്’ മത്സരത്തിലേക്കു തയാറാക്കിയ ’ഭാഷിണി പോഡിയം’ ആപ് ആണ് ചില മാറ്റങ്ങളോടെ ഇവിടെ സജജീകരിക്കുന്നത്.
ഇനി സമ്മേളനങ്ങളിൽ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്നതിന്റെ പ്രയാസം കാണില്ല. ഒരു വാചകം കേട്ടശേഷം അതിന്റെ അർഥം ഉൾക്കൊണ്ടു മൊഴിമാറ്റുന്ന ജനറേറ്റിവ് എ.ഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസു കളിലും വെബിനാറുകളിലും സംഭാഷണം പരിഭാഷപ്പെടുത്തി കേൾപ്പിക്കുന്നതാണ് ഭാഷിണി ചാലഞ്ചിൽ ടെക്ജെൻഷ്യ അവതരിപ്പിക്കുന്നത്. 2020ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി-കൺസോൾ (ഭാരത് വിസി) എന്ന വിഡിയോ കോൺഫറൻ സിങ് ആപ് അവതരിപ്പിച്ച് ടെക്ജെൻഷ്യ ഒന്നാം സമ്മാനം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.