പ്രധാനമന്ത്രിയുടെ പ്രസംഗം: ഭൂരിഭാഗം കോളജുകളും വിട്ടുനിന്നു
text_fieldsതിരുവനന്തപുരം: ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി, സ്വാമി വിവേകാനന്ദെൻറ ഷികാഗോ പ്രസംഗത്തിെൻറ 125ാം വാർഷികം എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടത്തിയ പ്രസംഗം വിദ്യാർഥികളെ തൽസമയം കാണിക്കുന്നതിൽനിന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിട്ടുനിന്നു. ഒാണാവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന ദിവസമായതിനാൽ ഒട്ടുമിക്ക സ്ഥാപനങ്ങളിലും യു.ജി.സിയുടെ നിർദേശം ലഭിച്ചിരുന്നില്ല.
പ്രസംഗം കാണിച്ച കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ കെ.എസ്.യു പ്രവർത്തകർ പ്രകടനമായെത്തി തടസ്സപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിൽ പ്രസംഗം പ്രദർശിപ്പിക്കാനുള്ള ശ്രമം എം.എസ്.എഫ് പ്രവർത്തകർ തടഞ്ഞു.
എം.ജി സർവകലാശാല ആസ്ഥാനത്ത് ഒാഡിയോ വിഷ്വൽ റൂമിൽ പ്രസംഗം തൽസമയം കാണിച്ചു. കേരള സർവകലാശാല തിങ്കളാഴ്ച രാവിലെ ഒമ്പതിനുശേഷം കോളജുകൾക്ക് ഇതുസംബന്ധിച്ച് നിർേദശം നൽകി. എന്നാൽ, പത്തരക്കുള്ള പ്രസംഗം ഒട്ടുമിക്ക കോളജുകളും കാണിച്ചിട്ടില്ല. കാലിക്കറ്റ്, കണ്ണൂർ, സാേങ്കതിക സർവകലാശാലകൾ ഇതുസംബന്ധിച്ച് പ്രത്യേകം നിർദേശം കോളജുകൾക്ക് നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.