പ്രധാന മന്ത്രിയുടെ സന്ദർശനം: കേരളം 25 ലക്ഷം അനുവദിച്ചു
text_fieldsതിരുവനന്തപുരം: ട്രഷറി നിയന്ത്രയണത്തിനിടയിലും ബി.ജെ.പി പ്രചാരണത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയുടെ ചെലവിനായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അധികമായി അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. വി.വി.ഐ.പി സന്ദർശനത്തിന്റെ ചെലവായാണ് വെള്ളിയാഴ്ച തുക അനുവദിച്ചത്.
മാർച്ച് 12ന് പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് ടൂറിസം ഡയറക്ടർ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു.
പണം ആവശ്യപ്പെട്ട് റിയാസ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി ബാലഗോപാലിന് നിർദേശം നൽകിയതോടെ 15ന് ധനവകുപ്പ് പണം അനുവദിച്ചു. പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി മാർച്ച് 15ന് എത്തിയത്. മോദിയുടെ അടുത്ത കേരള സന്ദർശനം മാർച്ച് 19നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.