പ്രധാനമന്ത്രിയുടെ സന്ദർശനം; വയനാട്ടിൽ ഇന്ന് തിരച്ചിലില്ല
text_fieldsകൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കനത്ത സുരക്ഷയുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് തിരച്ചിലുണ്ടാവില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്കൊന്നും ദുരന്തഭൂമിയിൽ പ്രവേശനമുണ്ടാവുന്നതല്ല. ഞായറാഴ്ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.
നേരത്തെ ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്.പി.ജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പും കലക്ടറേറ്റും സന്ദർശിക്കും. ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, നാളെ കണ്ണൂരെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. രാവിലെ 11.20ഓടെയായിരിക്കും പ്രധാനമന്ത്രി കണ്ണൂരിലെത്തുക. തുടർന്ന് വ്യോമസേന വിമാനത്തിൽ വയനാട്ടിലേക്ക് പോകും. ആവശ്യമെങ്കിൽ റോഡുമാർഗം സഞ്ചരിക്കാനുള്ള ബുള്ളറ്റ്പ്രൂഫ് കാറും സജ്ജമാക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.