‘പുണ്യം പൂങ്കാവന’ത്തിന് മൻ കി ബാത്തിൽ പ്രശംസ
text_fieldsന്യൂഡൽഹി: ശുചിത്വത്തിന് ഉൗന്നൽ നൽകി ശബരിമലയിൽ നടക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. പൊലീസ് ഒാഫിസറായ പി. വിജയൻ തുടങ്ങിവെച്ച പദ്ധതിയാണ് ശുചിത്വസംസ്കാരമായി വളർന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യനിർമാർജനത്തിൽ ജാഗ്രതയുള്ള സ്വാശ്രയമുന്നേറ്റമാണിത്. തീർഥാടനത്തിൽ ശുചിത്വത്തിന് ഉൗന്നൽ നൽകിയിരിക്കുന്നു.
പുലർകാലങ്ങളിൽ മാലിന്യം നീക്കുന്ന ദൃശ്യം ആശ്ചര്യകരമാണ്. എല്ലാവരും ശുചീകരണത്തിൽ പങ്കാളിയായ ശേഷമാണ് മുന്നോട്ടു നീങ്ങുക. വ്രതത്തിനൊപ്പം ശുചിത്വവും വേണമെന്നത് മാതൃകാസേന്ദശമാണ്. രാജ്യത്ത് ഇത്തരത്തിൽ വേറെയും ഉദാഹരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.