അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ മൊബൈൽ ഫോൺകൊണ്ട് തലക്കടിച്ചു
text_fieldsകൊട്ടാരക്കര: പ്രിൻസിപ്പൽ അഞ്ചാം ക്ലാസുകാരെൻറ തല മൊബൈൽ ഫോൺ കൊണ്ടടിച്ചുപൊട്ടിച്ചു. ക്ലാസിൽ സംസാരിച്ചതിനാണ് ശിക്ഷ. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കലയപുരം സെൻറ് തേരേസാസ് യു.പി സ്കൂളിലാണ് സംഭവം. ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തുകുളക്കട (ലതീഷ് ഭവനിൽ) മൂർത്തിവിള വീട്ടിൽ രതീഷിെൻറയും ലേഖയുടെയും മകൻ അഖിലേഷിനെയാണ് (11) സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോബിൻ മൊബൈൽ ഫോൺകൊണ്ട് തലക്കടിച്ചത്.
തലയിൽനിന്ന് രക്തം ഒഴുകിയനിലയിൽ അഖിലിനെ അധികൃതർ സ്കൂൾ ബസിൽ വീട്ടിലേക്ക് പറഞ്ഞുവിട്ടു. തലയില്‍ ചോരപ്പാട് കണ്ട് കുട്ടിയോട് മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോൾ സിസ്റ്റര്‍ മർദിച്ചതാണെന്ന് അറിയിച്ചു. രാത്രിയോടെ രക്ഷാകർത്താക്കൾ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊട്ടാരക്കര പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. രക്ഷാകർത്താക്കൾ സ്കൂളിൽ വിവരം തിരക്കിയപ്പോർ പ്രിൻസിപ്പലിന് അബദ്ധം പറ്റിയതാെണന്നും ക്ഷമിക്കണമെന്നും അഭ്യർഥിച്ചതായി പറയുന്നു.
ജനരോഷം എതിരാവുമെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ രാത്രി കുട്ടിയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞതായും പറയുന്നു. പ്രിൻസിപ്പലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് മാതാപിതാക്കളുടെ തീരുമാനം. എസ്.എഫ് ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തുകയും ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഇതിനെതുടർന്ന് പ്രിൻസിപ്പലിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.