Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ന്തോ-​താ​യ്‌​വാ​ൻ...

ഇ​ന്തോ-​താ​യ്‌​വാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ കോ​ട്ട​ക്ക​ൽ പീ​സ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലും

text_fields
bookmark_border
m jouhar
cancel
camera_alt

എം. ​ജൗ​ഹ​ർ

കോ​ട്ട​ക്ക​ൽ: ഡ​ൽ​ഹി​ലെ താ​യ്‌​വാ​ൻ എം​ബ​സി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​യ്‌​പേ​യ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​തി​നി​ധി സം​ഘ​ത്തി​ലേ​ക്ക്‌ കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ൽ​മാ​സ് ഗ്രു​പ്പ് അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​റും സി.​ബി.​എ​സ്.​ഇ മ​ല​പ്പു​റം സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ജൗ​ഹ​റി​ന് ക്ഷ​ണം.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഇ​ന്ത്യ​യും താ​യ്‌​വാ​നും ത​മ്മി​ലു​ള്ള പ​ര​സ്പ​ര കൈ​മാ​റ്റ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ താ​യ്‌​വാ​നി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളു​മാ​യി ന​ട​ത്തി വ​രു​ന്ന സ്‌​കൂ​ൾ എ​ക്സ്ചേ​ഞ്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വ് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് താ​യ്പേ​യ് സ്‌​കൂ​ൾ വി​ഭ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ക്ഷ​ണം. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 പ്ര​തി​നി​ധി​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന പ്ര​തി​നി​ധി സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ മൂ​ന്ന് സ്‌​കൂ​ൾ മേ​ധാ​വി​ക​ൾ​ക്കും ക്ഷ​ണ​മു​ണ്ട്.

ജൂ​ൺ എ​ട്ടി​ന് പു​റ​പ്പെ​ട്ട് 15ന് ​തി​രി​ച്ചെ​ത്തു​ന്ന സം​ഘം താ​യ്‌​വാ​നി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും സ്ഥാ​പ​ന മേ​ധാ​വി​ക​ളു​മാ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ര​സ്പ​ര സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottakal Peace SchoolIndo Taiwan
News Summary - Principal of Kottakal Peace School in the Indo-Taiwan delegation
Next Story