കേരള ന്യൂസ് പ്രിന്‍റ് ഫാക്ടറിയിൽ ഒരു ലക്ഷം മെട്രിക് ടൺ ന്യൂസ് പ്രിന്റ് ഉത്പാദിപ്പിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: കേരള ന്യൂസ് പ്രിന്‍റ് ഫാക്ടറിയിൽ ഒരു ലക്ഷം മെട്രിക് ടൺ ന്യൂസ് പ്രിന്റ് ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതോടെ ന്യൂസ് പ്രിന്‍റ് അടക്കം അച്ചടിക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും പരിഹരിക്കാനാകും. നിയമസഭയിൽ യു.എ. ലത്തീഫിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ന്യൂസ് പ്രിന്‍റ് ഇറക്കുമതിയിൽ 55 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. വിലവർധനക്ക് അതും കാരണമാണ്. കേന്ദ്രത്തില്‍ നിന്ന് കേരളം ഏറ്റെടുത്ത കേരള ന്യൂസ് പ്രിന്‍റ് ഫാക്ടറി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ സംസ്ഥാനത്തെ അച്ചടി മാധ്യമങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ന്യൂസ് പ്രിന്‍റ് ലഭ്യമാക്കാനാകും. പൂർണതോതില്‍ ഉൽപാദനം തുടങ്ങുമ്പോള്‍ ഒരുലക്ഷം മെട്രിക് ടണ്‍ ന്യൂസ് പ്രിന്‍റ് ഇവിടെ നിന്നും ഉല്‍പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.