പുതിയ ചോദ്യേപപ്പർ അച്ചടി തുടങ്ങി
text_fieldsതിരുവനന്തപുരം: സ്വകാര്യസ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറുമായി സാമ്യം കണ്ടെത്തിയതിനെതുടർന്ന് റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ വീണ്ടും നടത്താൻ ചോദ്യേപപ്പറിെൻറ അച്ചടി തുടങ്ങി. തിങ്കളാഴ്ചയോടെ അച്ചടി പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കും. കണക്ക് പരീക്ഷയുടെ ചോദ്യം തയാറാക്കാനായി പുതിയ ചോദ്യകർത്താക്കളുടെ ബോർഡ് രൂപവത്കരിക്കുകയും ഇവരിൽ നിന്ന് നാല് സെറ്റ് ചോദ്യങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് ഇൗ നടപടികൾ പൂർത്തിയാക്കിയത്. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിൽ ചോദ്യപേപ്പർ തയാറാക്കുന്ന ജോലിയും പൂർത്തിയാക്കി. നാലര ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷക്കുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയാക്കിയത്.
അതേസമയം, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എസ്.സി.ഇ.ആർ.ടിയിൽ നിന്ന് ഡെപ്യൂേട്ടഷൻ റദ്ദാക്കി തിരിച്ചയച്ച കണ്ണൂർ ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സുജിത്കുമാർ എന്ന അധ്യാപകനാണ് വിവാദ ചോദ്യേപപ്പർ തയാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.സി.ഇ.ആർ.ടിയിൽ നിന്ന് തിരിച്ചയച്ച ഇദ്ദേഹം എങ്ങനെ ചോദ്യകർത്താക്കളുടെ പാനലിൽ കയറിപ്പറ്റിയെന്നത് പരിശോധിക്കും. കഴിഞ്ഞസർക്കാറിെൻറ കാലത്ത് പാഠപുസ്തക പരിഷ്കരണപ്രവർത്തനങ്ങളിൽ പങ്കാളിയായ ഇദ്ദേഹത്തിെൻറ എസ്.സി.ഇ.ആർ.ടിയിലെ സേവനം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എസ്.സി.ഇ.ആർ.ടിയാണ് ചോദ്യകർത്താക്കളുടെ പാനൽ പരീക്ഷഭവന് കൈമാറുന്നത്. ഒാരോ വിഷയത്തിനും ചെയർമാനും നാല് ചോദ്യകർത്താക്കളും അടങ്ങുന്നതാണ് ബോർഡ്. വർഷങ്ങൾക്ക് മുമ്പ് എ.ഇ.ഒ ആയി വിരമിച്ച മലപ്പുറം ജില്ലയിൽ നിന്നുള്ള അധ്യാപകനാണ് കണക്ക് ചോദ്യബോർഡിെൻറ ചെയർമാൻ. വിരമിച്ചിട്ടും ഇദ്ദേഹത്തെ ചെയർമാനാക്കിയതും വിവാദമായിട്ടുണ്ട്.
പാഠ്യപദ്ധതിപരിഷ്കരണം, അധ്യാപകപരിശീലനം എന്നിവയുടെയെല്ലാം ചുമതലയുള്ള സ്ഥാപനം എന്ന നിലയിലാണ് എസ്.സി.ഇ.ആർ.ടിയിൽ നിന്ന് ചോദ്യകർത്താക്കളുടെ പാനൽ വാങ്ങുന്ന രീതി പിന്തുടർന്നിരുന്നത്. ഇതുമൂലം ചോദ്യകർത്താക്കളുടെയും ചെയർമാെൻറയും പേരുവിവരം ഏറക്കുറെ അധ്യാപകർക്കിടയിൽ പരസ്യമാകാറുമുണ്ട്. ഇൗ സാഹചര്യത്തിൽ ചോദ്യകർത്താക്കളുടെ പാനൽ തയാറാക്കുന്ന ചുമതല പരീക്ഷഭവൻ തന്നെ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.
ചോദ്യപേപ്പർ തയാറാക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടിക്ക് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷ ജോയൻറ് കമീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പറഞ്ഞു. അധ്യാപകനെതിരെ തിങ്കളാഴ്ച നടപടിയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.