Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ സ്റ്റാമ്പിങ്​...

ഇ സ്റ്റാമ്പിങ്​ ട്രാക്കിലാകും മുമ്പ്​ അച്ചടി നിർത്തി; സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം

text_fields
bookmark_border
ഇ സ്റ്റാമ്പിങ്​ ട്രാക്കിലാകും മുമ്പ്​ അച്ചടി നിർത്തി; സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം
cancel

തി​രു​വ​ന​ന്ത​പു​രം: ഇ-​സ്​​റ്റാ​മ്പി​ങ്​ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​ന്​ മു​മ്പേ മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ അ​ച്ച​ടി നി​ർ​ത്തി​യ​ത്​ തി​രി​ച്ച​ടി​യാ​യി; സം​സ്ഥാ​ന​ത്ത്​ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത ക്ഷാ​മം. കോ​ര്‍ട്ട് ഫീ, ​റ​വ​ന്യൂ, നോ​ട്ട​റി സ്റ്റാ​മ്പു​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. 50, 100, 500, 1000 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പ്ര​തി​സ​ന്ധി. 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം ആ​വ​ശ്യ​മു​ള്ള​വ​ര്‍ 5000 രൂ​പ​യു​ടേ​ത്​ വാ​ങ്ങേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ഒ​രു​മാ​സം മു​മ്പ്​ വ​രെ 500 രൂ​പ വ​രെ​യു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ്​ ക്ഷാ​മ​മു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ആ​യി​രം രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​വും കി​ട്ടാ​തെ​യാ​യി.

ഇ-​സ്റ്റാ​മ്പി​ങ്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ക്ര​മേ​ണ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സം മു​മ്പ്​ നാ​സി​ക്കി​ലെ സെ​ക്യൂ​രി​റ്റി പ്രി​ന്‍റി​ങ്​ ആ​ൻ​ഡ്​ ​മി​ന്‍റി​ങ്​ കോ​ർ​പ​റേ​ഷ​ൻ ​പ്ര​സി​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ അ​ച്ച​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. പ​ക്ഷേ, സം​സ്ഥാ​ന​ത്തെ 1500ൽ ​ഏ​റെ സ്റ്റാ​മ്പ് വെ​ണ്ട​ര്‍മാ​ർ​ക്ക്​ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത ആ​ധാ​ര​ങ്ങ​ള്‍ക്ക് ഈ-​സ്റ്റാ​മ്പി​ങ് ന​ല്‍കു​ന്ന​തി​ന്​ സ​ജ്ജ​രാ​കാ​നാ​യി​ല്ല.

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ധാ​ര​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ-​സ്റ്റാ​മ്പ് ന​ല്‍കു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത ഇ​ട​പാ​ടു​ക​ള്‍ക്ക് ഇ-​സ്റ്റാ​മ്പ് വി​ത​ര​ണം ചെ​യ്യു​ന്ന​തു​വ​ഴി വ​രു​മാ​ന ചോ​ര്‍ച്ച ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍ന്നാ​ണ് ഈ-​സ്റ്റാ​മ്പ് ന​ല്‍കാ​ത്ത​തെ​ന്നാ​ണ് വെ​ണ്ട​ർ​മാ​രു​ടെ വാ​ദം.

ഏ​റെ മാ​സ​ങ്ങ​ളാ​യി 100 രൂ​പ മു​ദ്ര​പ്പ​ത്ര​ങ്ങ​ള്‍ക്കാ​യി​രു​ന്നു ക്ഷാ​മം. പ​ത്തും ഇ​രു​പ​തും രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം മൂ​ല്യം കൂ​ട്ടി ന​ൽ​കി​യാ​ണ് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്ന​ത്. 10 രൂ​പ മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ 100 രൂ​പ​യു​ടെ സീ​ല്‍ പ​തി​ച്ച് ന​ല്‍കു​ന്ന​തു​കാ​ര​ണം ചി​ല ബാ​ങ്കു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ര​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​രാ​ര്‍ ഉ​ട​മ്പ​ടി​ക​ള്‍ക്ക് 200രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​മാ​ണ് വേ​ണ്ട​ത്. അ​ത്​ കി​ട്ടാ​ത്ത​തി​നാ​ൽ 100 രൂ​പ​യു​ടെ ര​ണ്ടു പ​ത്ര​ങ്ങ​ള്‍ വാ​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. നൂ​റി​ന്‍റെ മു​ദ്ര​പ്പ​ത്ര​ത്തി​ന്​ ക്ഷാ​മം നേ​രി​ട്ട​തോ​ടെ ക​രാ​റു​ക​ള്‍ എ​ഴു​താ​നും 1000 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​യി. ഇ​പ്പോ​ള്‍ 1000 രൂ​പ​യും കി​ട്ടാ​ക്ക​നി​യാ​ണ്. ഈ ​വ​ര്‍ഷം ഏ​പ്രി​ൽ മു​ത​ല്‍ വാ​ട​ക ക​രാ​റു​ക​ള്‍ക്ക് 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​ 500, 1000 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ള്‍ക്കും ക്ഷാ​മം നേ​രി​ട്ടു​തു​ട​ങ്ങി. ഇ​പ്പോ​ൾ 1000 ​രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം പൂ​ർ​ണ​മാ​യും തീ​ർ​ന്നു​ക​ഴി​ഞ്ഞു. 1000 രൂ​പ ക​ഴി​ഞ്ഞാ​ല്‍ 5000 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​മാ​ണു​ള്ള​ത്.

കോ​ര്‍ട്ട് ഫീ, ​റ​വ​ന്യൂ, നോ​ട്ട​റി തു​ട​ങ്ങി​യ സ്റ്റാ​മ്പു​ക​ള്‍ ട്ര​ഷ​റി​ക​ളി​ല്‍നി​ന്നും വാ​ങ്ങു​ന്ന​തി​ന് വെ​ണ്ട​ർ​മാ​ർ വി​മു​ഖ​ത കാ​ട്ടു​ന്ന​തി​നാ​ലാ​ണ് സ്റ്റാ​മ്പു​ക​ള്‍ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റാ​മ്പി​ന്​ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടെ​ങ്കി​ലും ക​മീ​ഷ​ന്‍ കു​റ​വും ജോ​ലി​ക്കൂ​ടു​ത​ലും കാ​ര​ണം മി​ക്ക വെ​ണ്ട​ർ​മാ​രും ട്ര​ഷ​റി​ക​ളി​ല്‍നി​ന്നും സ്റ്റാ​മ്പ് വാ​ങ്ങാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stamp paper shortagee-stamping
News Summary - Printing stopped before e-stamping was on track; There is a severe shortage of stamps in the state
Next Story