മുൻഗണന റേഷൻ കാർഡ്: അർഹരെ കണ്ടെത്താൻ കാലഹരണപ്പെട്ട ബി.പി.എൽ പട്ടികയും
text_fieldsതൃശൂർ: അർഹരായ റേഷൻ ഗുണഭോക്താക്കളെ കണ്ടെത്താൻ കാലഹരണപ്പെട്ട ബി.പി.എൽ പട്ടികയുമായി പൊതുവിതരണ വകുപ്പ്. 12 വർഷം പഴക്കമുള്ള 2009ലെ പട്ടികയാണ് ഇതിനായി പൊടിതട്ടിയെടുക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ തയാറാക്കിയ ബി.പി.എൽ പട്ടികയിലുൾപ്പെട്ട കാർഡുകൾക്ക് 20 മാർക്ക് അനുവദിക്കാനാണ് തീരുമാനം. അനർഹർ ഏറെയുണ്ടെന്ന് മുേമ്പ പഴി കേട്ട പട്ടിക വർഷങ്ങൾക്കിപ്പുറം പരിഗണിക്കുേമ്പാൾ വീണ്ടും അനർഹർക്ക് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതേസമയം, 2016ൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാർ (വി.ഇ.ഒ) പരിശോധന നടത്തി തദ്ദേശസ്ഥാപന സെക്രട്ടറിമാർ മുഖേന നൽകുന്ന ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവരെ തഴയുകയും ചെയ്തു.
2017ലാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം കേരളത്തിൽ നടപ്പാക്കുന്നത്. ആയിരം ചതുരശ്ര അടിക്ക് മുകളിൽ വീടുള്ളവർ, ഉപജീവന മാർഗമായ ടാക്സി ഒഴികെ നാലുചക്ര വാഹനമുള്ളവർ, ഒരേക്കർ ഭൂമിയുള്ളവർ, പ്രതിമാസം 25,000ന് മുകളിൽ വരുമാനമുള്ളവർ, ആദായ നികുതി അടക്കുന്നവർ, സർക്കാർ, അർധ സർക്കാർ, പൊതുമേഖല, ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നവർ, സർവിസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾക്ക് അർഹരല്ലെന്നാണ് മാനദണ്ഡം.
വിധവകൾ, അശരണർ, മാറാരോഗികൾ എന്നിവരാണ് അർഹതയുള്ളവർ. അർഹരിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പരിശോധിച്ച് 30ൽ കൂടുതൽ മാർക്ക് ലഭിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ധാരണ. ഇതിെൻറ അടിസ്ഥാനത്തിൽ ഏറെ അപേക്ഷകർ അവസരം കാത്തു കഴിയുന്നുമുണ്ട്. മാത്രമല്ല ഒന്നാം പിണറായി സർക്കാറിെൻറ അവസാനഘട്ടത്തിൽ ജില്ലതലത്തിൽ മന്ത്രിമാർ നടത്തിയ സാന്ത്വന സ്പർശ പരിപാടിയിൽ മന്ത്രിമാർ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടവർ പോലും പുറത്തുള്ള സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.