Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരോൾ...

പരോൾ അനുവദിച്ചില്ലെന്ന്​ തടവുകാരന്‍റെ പരാതി; ഭാര്യയുടെ അഭ്യർഥന പ്രകാരമാണ്​ നിഷേധിച്ചതെന്ന് വെളിപ്പെടുത്തി​​ പൊലീസ്

text_fields
bookmark_border
പരോൾ അനുവദിച്ചില്ലെന്ന്​ തടവുകാരന്‍റെ പരാതി; ഭാര്യയുടെ അഭ്യർഥന പ്രകാരമാണ്​ നിഷേധിച്ചതെന്ന് വെളിപ്പെടുത്തി​​ പൊലീസ്
cancel

തൃശൂർ: തടവുകാരന്​ പരോൾ അനുവദിക്കാത്തത്​ ഭാര്യയുടെ അഭ്യർഥന പ്രകാരമെന്ന്​ ജില്ല പൊലീസ് മേധാവി. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമീഷ​െൻറ അന്വേഷണത്തിലാണ്​ പരോൾ നിഷേധിച്ചത്​ ഭാര്യയുടെ അപേക്ഷയിലാണെന്ന്​ പൊലീസ്​ വെളിപ്പെടുത്തിയത്​.

2019 സെപ്റ്റംബർ 24നാണ് മൂന്ന്​ വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് പരാതിക്കാരൻ സെൻട്രൽ ജയിലിലെത്തിയത്. 2020 ഒക്ടോബറിൽ പരോളിന് അപേക്ഷിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് പ്രതികൂലമായി.

ഭാര്യക്ക് കോവിഡ് വന്നിട്ടുപോലും പരോൾ അനുവദിച്ചില്ലെന്നായിരുന്നു ഇയാൾ മനുഷ്യാവകാശ കമീഷനിൽ പരാതി​പ്പെട്ടത്​. പരോൾ അപേക്ഷയിൽ അന്വേഷണം നടത്തിയെന്നും വൻ സാമ്പത്തിക ബാധ്യതയുള്ള പരാതിക്കാരൻ പരോളിൽ ഇറങ്ങിയാൽ ഇടപാടുകാർ വന്ന് പ്രശ്​നമുണ്ടാക്കുമെന്ന്​ ഭാര്യ അറിയിച്ചതായും ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഗൾഫിലുള്ള മകൻ എത്തിയ ശേഷം പരോൾ നൽകിയാൽ മതിയെന്നും ഭാര്യ പറഞ്ഞതായി പൊലീസ്​ മേധാവി കമീഷനെ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ജനുവരി 22ന് പരാതിക്കാരൻ സമർപ്പിച്ച പരോൾ അപേക്ഷയിൽ അനുകൂല റിപ്പോർട്ട് നൽകിയെന്നും 30 ദിവസത്തെ പരോൾ അനുവദിച്ചതായും പൊലീസ്​ മേധാവി അറിയിച്ചിട്ടുണ്ട്​. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി കേസ് തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parole
News Summary - prisoner was denied parole at the request of his wife
Next Story