തടവുകാരുടെ കോടതി നടപടി വിഡിയോ കോൺഫറൻസ് വഴി
text_fieldsകണ്ണൂർ: തടവുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജയിൽ അന്തേവാസികളുടെ കോടതി നടപടി വിഡിയോ കോൺഫറൻസ് വഴിയാക്കി ഉത്തരവിറങ്ങി. ജയിൽ ഡി.ജി.പി ഋഷിരാജ്സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തടവുകാരുടെയും ജയിൽ ജീവനക്കാരുടെയും പുറത്തേക്കുള്ള യാത്രകൾ പരമാവധി നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
കണ്ണൂർ സെൻട്രൽ ജയിലിൽ 174 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിലാണ് കൂടുതൽ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് ഡി.ജി.പിയുടെ അടിയന്തര ഉത്തരവ്. ജയിൽ ജീവനക്കാരും എല്ലാവിധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്തും പൊതു ഇടപെടലുകളും സ്വകാര്യയാത്രയും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
പോസിറ്റിവാകുന്നവരെയും സമ്പർക്ക പട്ടികയിലുള്ളവരെയും ജയിലിനുള്ളിലെ പ്രത്യേക ബ്ലോക്കിൽ പാർപ്പിക്കണം. പോസിറ്റിവായ രോഗികളിൽ ഗുരുതര ലക്ഷണം കാണുന്നവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങൾ മുൻകൂറായി നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.