തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫെയർ ഫണ്ട് ഉടൻ - മുഖ്യമന്ത്രി
text_fieldsകുറ്റിപ്പുറം: ശിക്ഷ കാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൻ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫെയർ ഫണ്ട് ഉടൻ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ജയിൽ സൂപ്രണ്ട് കെ.വി. ബൈജു, നോഡൽ ഓഫിസർ ഇ. കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. പരിപാടിയിൽ കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.