Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2022 7:22 PM IST Updated On
date_range 16 Dec 2022 8:02 AM ISTപൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ വ്യാപക റെയ്ഡ്
text_fieldsbookmark_border
കൊച്ചി: മലയാള സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ് വിഭാഗത്തിന്‍റെ റെയ്ഡ്. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.
പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story