ആശുപത്രി സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഡോ. ശശി തരൂർ
text_fieldsതിരുവനന്തപുരം: ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണത്തിന് ദേശീയ തലത്തിൽ നിയമ നിർമാണത്തിന് ആവശ്യമുന്നയിക്കുമെന്നും, ഇതിനായി ഡോ. വന്ദനാ ദാസ് ആക്ട് എന്ന പേരിൽ പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ തന്നെ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ലോഗോയും വെബ്സൈറ്റും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ശരത് അഗർവൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, കോ-ചെയർമാൻ ഡോ ജി.എസ്. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.