ബസ് ഉടമകളുടെ ചര്‍ച്ചക്കിടെ ഗസ്റ്റ് ഹൗസിൽ സംഘർഷം
text_fieldsകോഴിക്കോട്: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ചർച്ച നടത്തുന്നതിനിടെ ബഹളവും സംഘർഷവും. ചർച്ചനടക്കുന്ന മുറിയോടുചേർന്ന ഹാളിലും െഗസ്റ്റ്ഹൗസ് മന്ദിരത്തിനുമുന്നിലുമാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് സമരസമിതിയിലെ ഏഴു പേരായിരുന്നു മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ചര്‍ച്ച ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംഘടനയുടെ ഭാരവാഹികൾ, തങ്ങളുടെ അംഗങ്ങളെ ചർച്ചയിൽ പെങ്കടുപ്പിച്ചില്ലെന്ന് പറഞ്ഞ് ബഹളംവെച്ചു. അതിനിടെ ചർച്ച നടത്തുന്ന മുറിയിലേക്ക് കടക്കാൻ ശ്രമിച്ച സംഘടനയുടെ എം.കെ. ബാബുരാജിനെ പുറത്തുണ്ടായിരുന്ന മറ്റു സമരസമിതി അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. അതിനിടെ പുറത്തുനടക്കുന്ന ബഹളം അവസാനിപ്പിച്ചില്ലെങ്കിൽ ചർച്ച അവസാനിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വാക്കേറ്റം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സ്ഥലത്തുണ്ടായിരുന്ന നടക്കാവ് എസ്.ഐ എസ്. സജീവും സംഘവും സ്ഥലത്തെത്തുകയും ബഹളമുണ്ടാക്കിയവരെ ഹാളിനു പുറത്താക്കുകയുമായിരുന്നു.
െഗസ്റ്റ് ഹൗസിനുള്ളിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനിടെ പുറത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായെത്തി. വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ എത്തിയത്. സംഭവസ്ഥലത്ത് പൊലീസ് കുറവായതിനാല്‍ പ്രവര്‍ത്തകര്‍ ഈസ്റ്റ്ഹില്‍ റോഡിലുള്ള ഗേറ്റ്കടന്ന് െഗസ്റ്റ് ഹൗസ് മന്ദിരത്തിനു മുന്നിലെത്തി. ഇതറിഞ്ഞ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. നടക്കാവ് സി.ഐ ടി.കെ. അഷ്‌റഫും സംഘവും ഇവരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.