എസ്.ടി.എ യോഗം: സ്വകാര്യബസുകളുടെ നിറം ഏകീകരിക്കാൻ നടപടി തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം ഏകീകരിക്കാനുള്ള നടപടികൾ തുടരാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിൽ തീരുമാനം. നിറങ്ങൾ സംബന്ധിച്ച് ജൂലൈ 15ന് മുമ്പ് നിർദേശങ്ങൾ സമർപ്പിക്കാൻ ബസുടമകളോട് ആവശ്യപ്പെടും. നിർദേശങ്ങൾ അടുത്ത എസ്.ടി.എ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമതീരുമാനം കൈക്കൊള്ളും.
സിറ്റി ബസുകൾ, ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ് എന്നിങ്ങനെ തിരിച്ച് മൂന്ന് നിറങ്ങൾ നൽകാനാണ് നീക്കം. 2016 ഡിസംബറിൽ ചേർന്ന യോഗത്തിലാണ് ഇത് അജണ്ടയായി പരിഗണിച്ചത്. പിന്നീട് നടപടികളുണ്ടായില്ല. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ എതാനും നഗരപരിധികളിലൊഴികെ മറ്റിടങ്ങളിലെല്ലാം പല നിറത്തിലാണ് സ്വകാര്യബസുകളോടുന്നത്. വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 264ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നിറം ഏകീകരിക്കാനുള്ള നീക്കം.
സ്വകാര്യബസുകൾ സമയം നിശ്ചയിച്ച് നൽകുന്നത് സംബന്ധിച്ച ഡി ത്രീ സർക്കുലർ നടപ്പാക്കുന്ന വിഷയവും എസ്.ടി.എ ചർച്ച ചെയ്തു. സർക്കുലർ പ്രാവർത്തികമാക്കുന്നതിന് മുന്നോടിയായി ഇത് സംബന്ധിച്ച പഠന റിപ്പോർട്ടുകളിൽ ഒരു മാസത്തിനകം ബസുടമകൾ അഭിപ്രായങ്ങളും നിർേദശങ്ങളും അറിയിക്കണം. ഇത് കൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക. ഒാേരാ റോഡിെൻറ വർഗീകരണം അനുസരിച്ച് ബസുകളുടെ വേഗം നിശ്ചയിക്കണമെന്നതാണ് ഡി.ത്രീ സർക്കുലർ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.