സ്യകാര്യ ബസ് സമരം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അഞ്ച് ദിവസമായി നടത്തി വന്ന ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. എന്നാൽ, സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല.
സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ബസുടമകൾ വ്യക്തമാക്കി.
അതേസമയം, സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതല്‍ ചില ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.
ചാർജ് വർധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകൾ നടത്തുന്ന സമരത്തെ നേരിടാൻ ബസ് പിടിച്ചിടുക്കുന്നത് അടക്കമുള്ള നടപടികൾ ആലോചിക്കാൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഗതാഗത കമീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാട് ശക്തമാക്കിയതിനെ തുടർന്നാണ് ബസുടമകൾ സമരം പിൻവലിക്കാൻ കാരണം.
നിലവിലെ സമരം പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റുകൾ തിരികെവാങ്ങി ഒാടാൻ താൽപര്യമുള്ള മറ്റ് സ്വകാര്യ ഒാപറേറ്റർമാർക്ക് നൽകുമെന്നും ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ തലസ്ഥാന ജില്ലയിലെ ഒരുവിഭാഗം ബസുടമകൾ തിങ്കളാഴ്ച സമരം പിൻവലിച്ചിരുന്നു.
അതിനിടെ, കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ ബസുടമകൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. വ്യത്യസ്ത സംഘടനകളിൽപ്പെട്ട ബസുടമകൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.