സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല- ഗതാഗത മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികൾ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാതമേ തീരുമാനിക്കൂ. ുടൻ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പണം നൽകി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പള വിതരണം ആരംഭിക്കുമെന്നും ഇപ്പോഴുള്ള സമരം സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.