Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസ്​ സമരം...

സ്വകാര്യ ബസ്​ സമരം തീർക്കാൻ നാളെ ചർച്ച

text_fields
bookmark_border
സ്വകാര്യ ബസ്​ സമരം തീർക്കാൻ നാളെ ചർച്ച
cancel

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര നിരക്കുയർത്തണമെന്നാവശ്യപ്പെട്ട്​ സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്​. ശനിയാഴ്​ചയും സംസ്ഥാനത്ത്​  സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ബസുടമകളുടെ ആവശ്യ​പ്രകാരം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കോഴിക്കോട്​ കൂടിക്കാഴ്​ച നടത്താൻ മന്ത്രി എ.കെ. ശശീ​ന്ദ്രൻ സമയമനുവദിച്ചിട്ടുണ്ട്​. 

സ്വകാര്യ ബസുകളുമായി ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും സ്വയം സന്നദ്ധരായി വന്നാൽ ചർച്ചക്ക്​ വിമുഖതയില്ലെന്നും മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. നിരക്ക്​ ഇനിയും വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ത​​​െൻറ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു. അനിശ്ചിതകാല പണിമുടക്കിലൂടെ സർക്കാറിനെ സമ്മർദത്തിലാക്കി വിദ്യാർഥി യാത്രാനിരക്ക്​ വർധിപ്പിക്കാമെന്നായിരുന്നു ബസുടമകളുടെ കണക്കുകൂട്ടൽ.

ആദ്യദിവസം തന്നെ ചർച്ചക്ക്​ വിളിക്കുമെന്നും ഉടമകൾ കരുതിയിരുന്നു. എന്നാൽ, സമരം രണ്ടുദിവസം പിന്നിട്ടിട്ടും സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ അനുകൂല നീക്കങ്ങളുണ്ടായില്ല. ഇതിനു പിന്നാലെയാണ്​ ചർച്ചക്ക്​ സ്വയം സന്നദ്ധരായി അവർ മുന്നോട്ടുവന്നത്​​.സമരം​ തുടരുമെന്നും ചർച്ചക്കനുസരിച്ചായിരിക്കും പണിമുടക്ക്​ പൻവലിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും​ ബസുടമകളുടെ പ്രതിനിധികൾ പറഞ്ഞു. 

പ്രതിദിനം നല്ല വരുമാനമുള്ള ദീർഘദൂര സർവിസുകളടക്കം 14,000 ബസുകളാണ്​ നിരത്തിൽനിന്ന്​ വിട്ടുനിൽക്കുന്നത്​. ഇതുവഴി കാര്യമായ സാമ്പത്തികനഷ്​ടമാണ്​ ബസുടമകൾക്കുള്ളത്​. വെള്ളിയാഴ്​ച പ്രവൃത്തിദിവസമായതിനാൽ കടുത്ത യാത്രാ​ക്ലേശമാണ്​ അനുഭവപ്പെട്ടത്​. സ്വകാര്യ ബസുകളുടെ നിരത്തിലെ അഭാവം കെ.എസ്​.ആർ.ടി.സി പരമാവധി മുതലാക്കുകയും ചെയ്​തു. സമാന്തര സർവിസുകാരും അവസരം പ്രയോജനപ്പെടുത്തി. വെള്ളിയാഴ്​ചയിലേതിനെക്കാൾ കൂടുതൽ സമാന്തര സർവിസുകൾ ശനിയാഴ്​ച നിരത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus strikemalayalam newsDiscussion
News Summary - Private Bus strike-kerala news
Next Story