സ്വകാര്യബസ് സമരം നിയമവിരുദ്ധം, സർക്കാറിന് പെർമിറ്റ് റദ്ദാക്കാം
text_fieldsതിരുവനന്തപുരം: സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനവും. ബസുകൾ സ്വകാര്യ ഉടമകളുടേതാണെങ്കിലും പെർമിറ്റുകളുടെ ഉടമാവകാശം സർക്കാറിേൻറതാണ്. ജനങ്ങൾക്ക് യാത്രസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അനുവദിക്കുന്ന പെർമിറ്റുകൾ കൈവശം വെച്ച് ജനത്തെ വലയ്ക്കുന്നത് ചട്ടവിരുദ്ധമാെണന്ന് ഹൈകോടതിയടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരള മോേട്ടാർ വാഹനച്ചട്ടം 152 പ്രകാരം 24 മണിക്കൂർ പോലും സർവിസ് നിർത്തിവെക്കാനാകില്ല.
സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാൽ ഒരുമാസം മുമ്പ് നോട്ടീസ് നൽകണം. ഇപ്പോൾ നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ബസുടമകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് താൻ സമരക്കാര്യമറിഞ്ഞതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇൗ മാസം ഒമ്പതിന് ഫാക്സിലൂടെ നോട്ടീസ് നൽകിയിട്ടുെണ്ടന്നാണ് ബസുടമകളുടെ വാദം. ഇക്കാര്യം സർക്കാർ നിഷേധിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച സമരം തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞ് നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു.
മുമ്പ് സമരം നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നെങ്കിൽ ഇക്കുറി നിരക്ക് വർധിപ്പിച്ച ശേഷമായിരുന്നു. നിയമപ്രകാരം താൽക്കാലികമായാണ് സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകുന്നത്. പെർമിറ്റ് കൈവശംവെച്ച് സമരം നടത്താൻ പാടില്ലെന്നും പണിമുടക്ക് നടത്തുെന്നങ്കിൽ പെർമിറ്റ് സറണ്ടർ ചെയ്യണമെന്നും 1997ൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കേസിൽ കക്ഷിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്വകാര്യബസുടമകൾ വിധിയിൽനിന്ന് തന്ത്രപരമായി ഒഴിയുകയായിരുന്നു.
കേന്ദ്ര മോേട്ടാർ വാഹനച്ചട്ടം സെക്ഷൻ 84 പ്രകാരം സർക്കാർ നിശ്ചയിക്കുന്ന നിരക്ക് ഇൗടാക്കി സർവിസ് നടത്താൻ സ്വകാര്യബസുകൾ ബാധ്യസ്ഥമാണ്. ഇൗ വ്യവസ്ഥ അംഗീകരിച്ചാണ് പെർമിറ്റ് കൈപ്പറ്റുന്നത്. ഇതിൽതന്നെ സിറ്റി-ടൗൺ ബസ് പണിമുടക്കാനും പാടില്ല. 1981ലെ കേരള റിക്വസിഷനിങ് ആൻഡ് അക്വസിഷനിങ് ഒാഫ് പ്രോപർട്ടീസ് ആക്ട് പ്രകാരം പണിമുടക്കുന്ന ബസ് പിടിച്ചെടുക്കാനും സർക്കാറിന് അധികാരമുണ്ട്. അഞ്ചു ദിവസം മുമ്പ് നോട്ടീസ് നൽകിയിരിക്കണമെന്നത് മാത്രമാണ് നിബന്ധന. കെ.എസ്.ആർ.ടി.സി സന്നദ്ധത അറിയിച്ചാൽ റൂട്ട് ഒഴിഞ്ഞുകൊടുക്കണമെന്ന നിബന്ധനയോടെ ഒാടുന്ന ദേശസാത്കൃത റൂട്ടുകളിലടക്കമാണ് ഇപ്പോൾ സമരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.