സ്വകാര്യ അന്തർസംസ്ഥാന ബസുകൾ നാളെമുതൽ ഓടില്ല
text_fields
കൊച്ചി: മോട്ടോർ വാഹന വകുപ്പിെൻറ നടപടികളിൽ പ്രതിഷേധിച്ച് അന്തർസംസ്ഥാന ബസു കളുടെ സർവിസ് തിങ്കളാഴ്ച മുതൽ അനശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ടുമാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാ ഹന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഇൻറർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അനാവശ്യമായി പിഴയീടാക്കുന്ന നടപടിയിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിയുടെ ഓഫിസും ട്രാൻസ്പോർട്ട് കമീഷണറേറ്റുമായി നിരവധി ചർച്ചകൾ നടത്തി. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മനോജ് പടിക്കൽ പറഞ്ഞു. അന്തർസംസ്ഥാന സർവിസ് നടത്തുന്ന കേരളത്തിലെ ആകെയുള്ള 393 ബസുകളും സമരത്തിൽ പെങ്കടുക്കും.
കല്ലട പ്രശ്നത്തിനുശേഷം ഓപറേഷൻ നൈറ്റ് റൈഡേഴ്സ് എന്നപേരിൽ മോട്ടോർ വാഹന വകുപ്പ് ദിവസേന അന്തർസംസ്ഥാന ബസുകളിൽനിന്ന് 10,000 രൂപ വീതം പിഴയീടാക്കുകയാണ്. കണ്ണൂരിലെ കൺെവൻഷൻ സെൻറർ ഉടമയെപ്പോലെ തങ്ങളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് നടപടികൾ. കല്ലട ബസിൽ നടന്ന സംഭവങ്ങൾ അവരുടെ മാനേജ്മെൻറിലെ പ്രശ്നമാണ്. വിഷയത്തിൽ അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളിൽ 30 ശതമാനം മാത്രമാണ് കല്ലടയുടേത്.
യാത്രക്കാരുടെ സുരക്ഷക്ക് പ്രത്യേക സംവിധാനം കൊണ്ടുവരാൻ തയാറാണെന്ന് അസോസിയേഷൻ അറിയിച്ചിട്ട് സർക്കാർ പ്രതികരിച്ചിട്ടില്ല. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറിമാരായ എ.ജെ. റിജാസ്, ശരത്ത് ജി. നായർ, ട്രഷറർ മണി ശശിധരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.