11 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
text_fieldsകൊല്ലം: നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ മാർച്ച് 11 മുതൽ അനിശ ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഉടമ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് 10 രൂപയും കിലോമീറ്റർ ചാർജ് 90 പൈസയും വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നിരക്ക് വർധനയുൾപ്പെടെ ആവശ്യങ്ങൾ മുൻനിർത്തി ഫെബ്രുവരി നാലിന് സംയുക്ത സമരസമിതി സമരപ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനെതുടർന്ന് ഗതാഗതമന്ത്രി ചർച്ചക്ക് വിളിക്കുകയും 21ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സിറ്റിങ് നടത്തുകയും ചെയ്തു. എന്നാൽ, സർക്കാറിെൻറ ഭാഗത്തുനിന്ന് തുടർനടപടി ഇല്ലാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചതെന്ന് സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, സ്വകാര്യ ബസ്-കെ.എസ്.ആർ.ടി.സി എന്നിവയിൽ ഒരുപോലെ കൺസഷൻ സമ്പ്രദായം നടപ്പാക്കുക, സമഗ്ര ഗതാഗതനയം രൂപവത്കരിക്കുക, 140 കിലോമീറ്ററിൽ കൂടുതൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സംയുക്ത സമരസമിതി കൺവീനർ ആർ. പ്രസാദ്, മറ്റ് ഭാരവാഹികളായ എം.ഡി. രവി, പി. സുന്ദരേശൻ, എസ്. ശ്രീകുമാർ, വി. ശശിധരൻപിള്ള, വി. ബാലചന്ദ്രൻപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.