നിരക്കിൽ ആശയക്കുഴപ്പം, സ്വകാര്യ ബസുകൾ അധികവും ഒാടിയില്ല
text_fieldsതിരുവനന്തപുരം: അധികനിരക്ക് പിൻവലിച്ചുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും നിരക്കിെൻറ കാര്യത്തിൽ സ്വകാര്യ ബസുകാരിലും ആശയക്കുഴപ്പം. കോടതി വിധി പ്രകാരം ഉയർന്ന നിരക്ക് വാങ്ങാമെങ്കിലും ചാർജ് കൂട്ടരുതെന്ന് ഗതാഗത മന്ത്രിയുടെ നിർദേശം നിലനിൽക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. അവ്യക്തത നിലനിൽക്കുന്നതിനാൽ അധികം ബസുകളും നിരത്തിലിറങ്ങിയില്ല.
ഒാടിയ ബസുകളിലാകെട്ട അധികം യാത്രക്കാരെയും കിട്ടിയില്ല. ഇരിപ്പിട കാര്യത്തിൽ നിലവിലെ സർക്കാർ നിർദേശം പാലിക്കാനാണ് ബസുടമകളുടെ തീരുമാനം. പഴയ ചാർജിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയത്. ഇതിനിടെ ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഹൈകോടതി വിധി യാത്രക്കാരുടെ വശം പരിഗണിക്കാതെയുള്ളതാണെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. ബസ് ചാർജ് പുതുക്കുന്ന കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമീഷെൻറ ശിപാർശക്ക് വിധേയമായി നടപടി സ്വീകരിക്കാണ് സർക്കാർ തീരുമാനം.
രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് ലഭിക്കും. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാനും നീക്കമുണ്ടെന്നാണ് വിവരം. കോവിഡ് നിയന്ത്രണങ്ങളോടെ സർവിസ് നടത്തുന്നതിെൻറ ഭാഗമായി മേയ് 22നാണ് നിലവിലുണ്ടായിരുന്ന നിരക്കിൽ 50 ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിട്ടത്. മൊത്തം ഇരിപ്പിടശേഷിയുടെ നേർപകുതിയാണ് ഇക്കാലത്ത് അനുവദിച്ചത്. തുടർന്ന് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ഇരിപ്പിട നിയന്ത്രണമടക്കം പിൻവലിക്കുകയും ജൂൺ ഒന്ന് മുതൽ മിനിമം എട്ടുരൂപയെന്ന പഴയ നിരക്ക് പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിടുകയുമായിരുന്നു. ഇതോടെയാണ് നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ നിരത്തിൽനിന്ന് വിട്ടുനിൽക്കുകയും കോടതിയെ സമീപിപ്പിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.