സ്വകാര്യ ബസ് സമരം: ഉടമകളുമായി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു
text_fieldsതിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച രാവിലെ 11ന് ചർച്ച നടത്തും. കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും.
വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയേറെയാണ്. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്.
ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്. സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. സമരം നടന്നാൽ സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.