Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരക്ക് വർധന...

നിരക്ക് വർധന ആവശ്യപ്പെട്ട് 31ന് സ്വകാര്യബസ് പണിമുടക്ക്

text_fields
bookmark_border
നിരക്ക് വർധന ആവശ്യപ്പെട്ട് 31ന് സ്വകാര്യബസ് പണിമുടക്ക്
cancel
camera_alt

മാ​വൂ​ർ റോ​ഡ്​ മൊ​ഫ്യൂ​സി​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡ്​​

തിരുവനന്തപുരം: ബസ് യാത്രക്കൂലി വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകൾ ഒക്ടോബർ 31ന് സൂചന പണിമുടക്ക് നടത്തുമെന്ന് ബസ്സുടമ സംയുക്ത സമിതി അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തിവെക്കും.

ബസ് യാത്രക്കൂലിയും വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കുന്നത് അനന്തമായി നീട്ടുന്നതിലും സീറ്റ് ബെൽറ്റ്, കാമറ തുടങ്ങി ബസ്സുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. ഇതിനുപുറമേ, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഓർഡനറി ആക്കി മാറ്റിയതിലും 140 കി.മീറ്ററിലധികം സർവിസുള്ള സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിലും സംഘടന പ്രതിഷേധമറിയിച്ചു.

സൂചന സമരത്തിന് ശേഷവും അനുകൂല തീരുമാനം ഉണ്ടായി​ല്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കും. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ചെയർമാൻ ലോറൻസ് ബാബു അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private busPrivate bus strike
News Summary - Private bus strike on 31st october
Next Story