സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
text_fieldsകൊച്ചി: സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണെമന്നാവശ്യെപ്പട്ട് ബസ് ഓപറേറ്റേഴ്സ് കോണ്ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ചത്തെ സൂചന പണിമുടക്ക് തുടങ്ങി. പ്രശ്നത്തിൽ തീരുമാനമായില്ലെങ്കിൽ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിരക്ക് വര്‍ധിപ്പിക്കുക, തറവിസ്തീര്‍ണ നികുതി സമ്പ്രദായം ഒഴിവാക്കുക, സ്വകാര്യബസ് പെര്‍മിറ്റ് പുതുക്കാന്‍ അനുവദിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സപ്ളിമെന്‍േറഷന്‍ സ്കീമിലെ 31 റൂട്ടിലും സര്‍വിസ് നടത്തുന്ന 14.7.2009 വരെയുള്ള സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക, ദേശസാത്കൃത റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തുക, ഇന്‍ഷുറന്‍സ് ക്ളെയിം നിജപ്പെടുത്തിയത് റദ്ദു ചെയ്യുക എന്നിവയാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
ഡീസല്‍ വില്‍പന നികുതി സ്വകാര്യ ബസുകള്‍ക്ക് 24 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറക്കണം. ബസ് മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം രണ്ടു രൂപയും പുറമെ, ചാര്‍ജിന്‍െറ 50 ശതമാനമാക്കി ഉയര്‍ത്താനുമുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.