മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്
text_fieldsതൃശൂർ: ഈ മാസം 24 മുതൽ സർവിസ് നിർത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ ചാർജ് 1.10 രൂപയും ആക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കുക, രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയും പൊതു അവധി ദിനങ്ങളിലും യാത്രനിരക്കിന്റെ 50 ശതമാനം അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവിസ് നിർത്തുന്നത്.
നിലവിൽ മൂന്നുമാസം കൂടുമ്പോൾ അടക്കുന്ന റോഡ് നികുതി പ്രതിമാസ രീതിയിൽ ആക്കുക, 2021 ഡിസംബർ വരെ നികുതി കുടിശ്ശിക വരുത്തിയവർക്ക് ഗഡുക്കൾ ആക്കിയതിന് ഈടാക്കിയ 50 ശതമാനത്തോളം വരുന്ന അധിക നികുതി ഒഴിവാക്കുക, ബജറ്റിൽ വർധിപ്പിച്ച ഹരിത നികുതി ഒഴിവാക്കുക, സി.എൻ.ജി ബസുകൾക്ക് ഹരിത നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
പൊതുഗതാഗത സംരക്ഷണത്തിന് കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സ്വകാര്യ ബസുകൾക്കും അനുവദിക്കണമെന്ന് ഭാരവാഹികളായ ജോൺസൺ പയ്യപ്പിള്ളി, ടി.എ. ഹരി, മാത്യൂസ് ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.