ജിഷ വധക്കേസിൽ രഹസ്യ വിചാരണ
text_fieldsകൊച്ചി: ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക് ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്കോടതിയുടെതാണ് ഉത്തരവ്. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് രഹസ്യ വിചാരണക്ക് തുരുമാനിച്ചത്. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിർപ്പ് കോടതി അനുവദിച്ചില്ല.
ഏപ്രിൽ അഞ്ചുവരെയാണ് ഒന്നാംഘട്ട വിചാരണ. ഒന്നാം ഘട്ടത്തിൽ 21 സാക്ഷികളെയാണ് വിസ്തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന് വിസ്തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്താരം നാളെയാണ്.
നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28നാണ് പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലെപ്പട്ട നിലയിൽ കാണപ്പെടുന്നത്. കേസിൽ അന്യസംസ്ഥാനക്കാരനായ അമീറുൽ ഇസ്ലാമാണ് അറസ്റ്റിലായത്.
സംഭവദിവസം കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. ദീർഘനാളത്തെ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകിയെ പൊലീസ് പിടികൂടുന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിെൻറ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.