സ്വകാര്യ ആശുപത്രികൾ ‘കാരുണ്യ’ ചികിത്സയോട് വിടപറയുന്നു
text_fieldsതിരുവനന്തപുരം: സാധാരണക്കാർക്ക ്ചികിത്സ രംഗത്ത് ആശ്രയമാകാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ കാരുണ്യ, സൗജന്യ ആരോഗ്യ ഇൻഷുറൻസ് സൗജന്യ ചികിത്സ പദ്ധതികളിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ കഴിഞ്ഞ ആറുമാസത്തെ 100 കോടിയോളം രൂപ സർക്കാർ കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നുമുതൽ പദ്ധതികൾ നിർത്തിവെക്കാൻ സ്വകാര്യ ആശുപത്രി ഉടമകൾ തീരുമാനിച്ചത്. ഇതിനുപുറെമ നഴ്സുമാരുടെ ശമ്പളവർധനയടക്കമുള്ള ഉയർന്ന ചെലവുകളും ജി.എസ്.ടിയുമടക്കം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രികൾ പദ്ധതികളിൽ നിന്ന് പിൻവലിയുന്നത്. ഇതോടെ സാധാരണക്കാരന് മിതമായ നിരക്കിൽ സ്വകാര്യ ആശുപത്രികളിൽ ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.
ആരോഗ്യമേഖലയിലെ സേവനങ്ങൾക്കുള്ള ജി.എസ്.ടി ഇളവ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തതാണ് തിരിച്ചടിയായതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ) ഭാരവാഹികൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് നഴ്സുമാരുടെ ശമ്പളവർധനയുണ്ടായത്. പദ്ധതി നിർത്തിവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന് കെ.പി.എച്ച്.എ ഒൗദ്യോഗികമായി കത്ത് നൽകും. സൗജന്യ പദ്ധതി അനുസരിച്ച് ഒാരോ ആശുപത്രിയും സർക്കാറുമായി പ്രത്യേകം പ്രത്യേകം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇത് പ്രകാരം പദ്ധതിയിൽനിന്ന് പിന്മാറണമെങ്കിൽ ഒരു മാസം മുമ്പ് രേഖാമൂലം നോട്ടീസ് നൽകണം. അതിനാൽ കരാർ ഒപ്പിട്ട ഒാേരാ ആശുപത്രിയും പ്രത്യേകമായി സർക്കാറിന് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനു പുറമെ സർക്കാർ വരുത്തിയ കുടിശ്ശിക മാർച്ച് 31നകം തീർത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംസ്ഥാന സർക്കാറിെൻറ ചികിത്സ പദ്ധതികൾക്ക് പുറമെ കേന്ദ്രസർക്കാറിെൻറ സി.ജി.എച്ച്.എസിൽ (െസൽട്രൽ ഗവൺമെൻറ് ഹെൽത്ത് സ്കീം) നിന്ന് ആശുപത്രികൾ പിന്മാറും. ഇതോടെ വിവിധ പദ്ധതികളിൽ എം പാനൽ ചെയ്ത ആയിരത്തോളം സ്വകാര്യ ആശുപത്രികളാണ് ഏപ്രിൽ ഒന്ന് മുതൽ കരാറിൽ നിന്ന് പിൻവലിയുന്നത്.
ചികിത്സ ചെലവുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിെൻറ ആർ.എസ്.ബി.വൈയുമായി (രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന) സഹകരിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. ഒാേരാ വർഷം ഇതിൽ എം പാനൽ ചെയ്തിരുന്ന സ്വകാര്യ ആശുപത്രികൾ പിന്മാറിയിരുെന്നങ്കിലും ജില്ലയിൽ ചുരുങ്ങിയത് രണ്ട് സ്വകാര്യ ആശുപത്രികൾ ആശ്രയമായുണ്ടായിരുന്നു. കാരുണ്യ ചികിത്സ പദ്ധതി നിലവിൽ വന്നതോടെ അവയവമാറ്റ ശസ്ത്രക്രിയകൾ പോലുള്ള അതിസങ്കീർണ ശസ്ത്രക്രിയകൾക്ക് നിർധനരോഗികൾ സ്വകാര്യആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ഏപ്രിൽ ഒന്നോടെ ഫലത്തിൽ ഇതും നിലക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.