നഴ്സുമാരുടെ ശമ്പള വർധന നടപ്പായില്ല; നിലപാട് മാറ്റി മാനേജ്മെന്റുകൾ
text_fieldsതിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളവർധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയായ കേരള െപ്രെവറ്റ് ഹോസ്പിറ്റൽ ഒാണേഴ്സ് അസോ. മലക്കംമറിഞ്ഞു. അടിസ്ഥാന ശമ്പളത്തിെൻറ 25 ശതമാനം മാത്രമേ വർധിപ്പിക്കാനാകൂയെന്ന് വ്യാഴാഴ്ച തൊഴിൽഭവനിൽ ചേർന്ന മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ മാനേജമെൻറുകൾ രേഖാമൂലം അറിയിച്ചു.
ഒരുമാസം നീണ്ട നഴ്സുമാരുടെ സമരം ജൂലൈ 20ന് ഒത്തുതീർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 20,000 രൂപ അടിസ്ഥാന ശമ്പളമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയിലെത്തിയിരുന്നു. അതേസമയം, മാനേജ്മെൻറുകളുടെ പുതിയ നിലപാടിനെ ലേബർ കമീഷണർ തള്ളി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് കമീഷണർ വ്യക്തമാക്കി. നഴ്സുമാർ ഒഴികെയുള്ള മറ്റ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന േട്രഡ് യൂനിയനുകളുടെ ആവശ്യം യോഗം ചർച്ച ചെയ്തു.
ഇൗമാസം 16ന് ആശുപത്രി മാനേജ്മെൻറുകൾ തീരുമാനമറിയിക്കണമെന്ന് ലേബർ കമീഷണർ ആവശ്യപ്പെട്ടു. 19ന് ചേരുന്ന യോഗത്തിൽ മാനേജ്മെൻറുകൾ സമവായത്തിലെത്തിയില്ലെങ്കിൽ സർക്കാർ സ്വന്തംനിലക്ക് തീരുമാനമെടുക്കും. ആശുപത്രികൾ നഴ്സുമാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്നും ലേബർ കമീഷണർ ആവശ്യപ്പെട്ടു.
അതേസമയം, ശമ്പളവർധന അംഗീകരിക്കാത്ത ആശുപത്രി ഉടമകളുടെ നിലപാടിൽ നഴ്സുമാർ പ്രതിഷേധിച്ചു. ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം ആശുപത്രിയുടമകൾ അട്ടിമറിക്കുെന്നന്നാരോപിച്ച് ഇന്ത്യൻ നഴ്സസ് അസോ. (െഎ.എൻ.എ) തൊഴിൽഭവന് മുന്നിൽ ധർണ നടത്തി. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കാത്ത മാനേജ്മെൻറുകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് െഎ.എൻ.എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ് പറഞ്ഞു.
സർക്കാർ നിലപാടിൽ പ്രതീക്ഷയുണ്ടെന്നും അത് അംഗീകരിക്കാൻ മാനേജ്മെൻറുകൾ തയാറാവുകയാണ് വേണ്ടതെന്നും യുനൈറ്റഡ് നഴ്സസ് അസോ. (യു.എൻ.എ) സംസ്ഥാന പ്രസിഡൻറ് ജാസ്മിൻഷായും പറഞ്ഞു. 50 കിടക്കകളുള്ള ആശുപത്രികളിൽ ശമ്പളമായി 20,000 രൂപയാണ് തീരുമാനിച്ചത്. അതിന് മുകളിൽ കിടക്കകളുള്ളിടത്തെ ശമ്പളം നിശ്ചയിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കുമെന്നും സമിതി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നുമായിരുന്നു തീരുമാനം. 19ന് ചേരുന്ന യോഗത്തിലും തീരുമാനമായില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് നഴ്സുമാരുടെ തീരുമാനം.
സമിതി ചെയർമാൻ കൂടിയായ ലേബർ കമീഷണർ കെ. ബിജു, അഡീഷനൽ ലേബർ കമീഷണർ കെ.ഒ. ജോർജ്, ഡെപ്യൂട്ടി ലേബർ കമീഷണർ എം. ഷജീന, സമിതി അംഗങ്ങളായ വിവിധ േട്രഡ് യൂനിയൻ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.