ആർ.ടി.പി.സി.ആർ നിരക്ക്: അംഗീകരിക്കാതെ ഒരുവിഭാഗം, പരിശോധന നിർത്തിവെച്ചു
text_fieldsതിരുവനന്തപുരം: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയാക്കിയ സർക്കാർ തീരുമാനം അംഗീകരിക്കാതെ ഒരുവിഭാഗം സ്വകാര്യ ലാബുകൾ. ആർ.ടി.പി.സി.ആർ നടത്താനാവില്ലെന്ന് കാട്ടി പലയിടത്തും പരിശോധന നിർത്തിവെച്ചു.
ഇതോടെ കുറഞ്ഞ നിരക്കിലെ പരിശോധനയിൽ അനിശ്ചിതത്വം. ചെലവുകൾ വഹിച്ച് 500 രൂപക്ക് പരിശോധന നടത്താനാവില്ലെന്നാണ് പരിശോധന നിർത്തിെവച്ച് ലാബുകളുടെ നിലപാട്. ഇക്കാര്യം സർക്കാറിനെ രേഖാമൂലം അറിയിക്കും. ആവശ്യം പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ലാബുടമകളുടെ തീരുമാനം. അതേസമയം സർക്കാർ തീരുമാനവും ഉത്തരവുമെല്ലാമുണ്ടായിട്ടും ഒരുവിഭാഗം 1700 രൂപ ഇൗടാക്കി പരിശോധന തുടരുകയാണ്.
അതേസമയം സർക്കാർ ഉത്തരവ് അംഗീകരിക്കാത്ത ലാബുകളുടെ നിലപാടിൽ വലിയ പ്രതിഷേധമാണുയരുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർക്കും സമ്പർക്കത്തിലുള്ളവർക്കും പ്രോേട്ടാകോൾ പ്രകാരം മറ്റ് കോവിഡ് പശ്ചാത്തലമുള്ളവർക്കും സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യമായി ആർ.ടി.പി.സി.ആർ പരിശോധന നടത്താനാകും. എന്നാൽ യാത്രാ ആവശ്യങ്ങൾക്കും, ജോലിയിൽ തിരികെ പ്രവേശിക്കാനുമെല്ലാം പരിശോധന നടത്താനെത്തുന്നവരാണ് പ്രതിസന്ധിയിലാകുന്നത്.
ഐ.സി.എം.ആര് അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് വ്യാഴാഴ്ച പരിശോധന നിരക്ക് 1700ൽനിന്ന് 500 രൂപയായി കുറച്ചത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
ഐ.സി.എം.ആര്, സംസ്ഥാന അംഗീകൃത ലബോറട്ടറികളും ആശുപത്രികളും ഈ നിരക്ക് പ്രകാരം മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂവെന്നും സർക്കാർ നിർദേശിച്ചിരുന്നു.
ഉത്തരവിറങ്ങിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഉച്ചവരെ 1700 രൂപയാണ് പല ലാബുകളും ഇൗടാക്കിയത്. എന്നാൽ ഉച്ചയോടെ ഉത്തരവിറങ്ങിയപ്പോഴാകെട്ട അംഗീകരിക്കാനാവില്ലെന്ന നിലപാടും.
കോവിഡ് വ്യാപനം ആരംഭിച്ച ആദ്യമാസങ്ങളില്‍ പരിശോധനക്ക് സ്വകാര്യ ലാബുകളില്‍ 4500 രൂപയായിരുന്നു നിരക്ക്. നിരക്ക് നാല് തവണയായി കുറച്ച് 1500 രൂപയിലെത്തിച്ചു.
ലാബുടമകൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഫെബ്രുവരി ആദ്യവാരം സര്‍ക്കാര്‍ പരിശോധന നിരക്ക് 200 രൂപ കൂടി ഉയര്‍ത്തി 1700 രൂപയാക്കി. ഇതാണ് തിരുത്തി 500 രൂപയായി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.