സ്വകാര്യ സർവകലാശാല: ടി.പി. ശ്രീനിവാസനെ തല്ലിയതിൽ എസ്.എഫ്.ഐ മാപ്പ് പറയേണ്ടതില്ലെന്ന് മന്ത്രി ആർ. ബിന്ദു
text_fieldsതൃശൂര്‍: സ്വകാര്യ സർവകലാശാലകളെ ഇടത്, സർക്കാർ സ്വാഗതം ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അംഗം ടി.പി. ശ്രീനിവാസനോട് എസ്.എഫ്.ഐ മാപ്പ് പറയണമെന്നാവശ്യം പലകോണുകളിൽ നിന്നയുയരുകയാണ്. 20 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് സ്വകാര്യ സർവകലാശാല എന്ന പദ്ധതി മുന്നോട്ട് വെക്കുന്നത്. അന്ന്, ഇടത് പക്ഷത്തിന്റെ ഭാഗത്തുനിന്നും വൻ എതിർപ്പാണുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ മർദിച്ചത്. എന്നാൽ, എസ്.എഫ്.ഐ മാപ്പ് പറയേണ്ടതില്ലെന്ന് മന്ത്രി ആർ. ബിന്ദു.
ഓരോന്നിനും ഓരോ സമയമുണ്ട് ആ സമയത്തെ ചെയ്യാന്‍ പറ്റൂ. ആ കാലഘട്ടത്തിൽ എടുക്കേണ്ട നിലപാട് ആ കാലഘട്ടത്തിൽ എടുത്തൂ. കാലാനുസൃതമായ മാറ്റങ്ങൾ വരും. മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് ആരെങ്കിലും കരുതിയിരുന്നോ? സി.പി.ഐ ബില്ലിനെ എതിർത്തിട്ടില്ല. ചില മാറ്റങ്ങൾ നിർദേശിക്കുകയാണ് ഉണ്ടായത്. അത് അംഗീകരിച്ചു. ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. തുടർന്ന് മുന്നോട്ട് പോകും.
സ്വകാര്യ സർവകലാശാല ബില്ല് എതിർപ്പില്ലാതെയാണ് പാസാക്കിയതെന്നും ആർ.ബിന്ദു പറഞ്ഞു. സി.പി.ഐ ബില്ലിനെ എതിർത്തിട്ടില്ല . ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ വിയോജിപ്പറിയിച്ചു. സി.പി.ഐ മന്ത്രിമാരടക്കം ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാർഥി യുവജനസംഘടനകൾ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവകലാശാല യാഥാർഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവകലാശാല.
രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറി നിൽക്കാനാവില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ സി.പി.ഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകും. സി.പി.ഐയുടെ കാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജന സംഘടനകൾ എതിർക്കില്ല. സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ഇടതുപക്ഷം എതിർത്തത് അതിന്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ലഭിക്കുമോയെന്ന ഭയം കൊണ്ടാകാമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അംഗം ടി.പി. ശ്രീനിവാസൻ പറഞ്ഞു. 20വർഷം മുൻപാണ് ഈ ആശയം അവതരിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞതോടെ അവസരങ്ങൾ പലതും നഷ്ടമായെന്നും ശ്രീനിവാസൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.