കോച്ചുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും റെയിൽേവ സ്വകാര്യകമ്പനികൾക്ക് നൽകുന്നു
text_fieldsതിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി റെയിൽവേയിലെ കാലപ്പഴക്കം മൂലമോ അല്ലാതെയോ തകരാറിലാകുന്ന കോച്ചുകളുടെ അറ്റകുറ്റപ്പണികൾ സ്വകാര്യമേഖലയെ ഏൽപിക്കുന്നു. കോച്ചുകൾ പരിഷ്കരിക്കുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും പകരമായി കലക്ഷൻ ലാഭത്തിലെ ഒരുവിഹിതം കമ്പനികൾക്ക് റെയിൽവേ നൽകണമെന്നതാണ് വ്യവസ്ഥ. സ്റ്റേഷനുകൾ നവീകരിക്കുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപിച്ചതിന് പിന്നാലെയാണ് കോച്ചുകളുടെ കാര്യത്തിലും സ്വകാര്യമേഖലയുമായി കൈകോർക്കുന്നത്.
നിലവിൽ അറ്റകുറ്റപ്പണിക്കായി അയക്കുന്നവ സമയബന്ധിതമായി തിരിച്ചെത്താത്തതുമൂലം സതേൺ റെയിൽവേയിലടക്കം കോച്ചുക്ഷാമം രൂക്ഷമാണ്. ചെന്നൈയിലേക്ക് കൊണ്ട് പോകുന്നവ അവിടെ കെട്ടിക്കിടക്കുകയാണ്. യാത്ര കഴിഞ്ഞെത്തുന്ന ട്രെയിനുകളിൽനിന്ന് എ.സി ബോഗികളടക്കം മാറ്റിഘടിപ്പിച്ചാണ് ഇപ്പോൾ മറ്റ് ട്രെയിനുകൾ യാത്ര തുടങ്ങുന്നത്. ഇൗ സാഹചര്യംകൂടി പരിഗണിച്ചാണ് അറ്റകുറ്റപ്പണികൾ സ്വകാര്യമേഖലക്ക് നൽകുന്നതെന്നാണ് വിശദീകരണം.
അതേസമയം നവീകരണം ബോധപൂർവം വൈകിപ്പിക്കുന്നത് സ്വകാര്യമേഖലക്ക് അറ്റകുറ്റപ്പണികളുടെ ചുമതല നൽകാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും ആക്ഷേപമുണ്ട്. കമ്പനികൾക്ക് പ്രതിഫലം നൽകുന്നതിെൻറ സാമ്പത്തികഭാരം കണക്കിലെടുത്ത് യാത്രനിരക്കിൽ നേരിയവർധന വരുത്തുന്നതിനും ആലോചനയുണ്ട്. നവീകരണത്തിനും സുരക്ഷക്രമീകരണമൊരുക്കുന്നതിനുമടക്കം കോച്ച് ഒന്നിന് 50 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
ഇത്രയും ഭീമമായ ചെലവ് ഒഴിവാകുന്നതോടെ അറ്റകുറ്റപ്പണിക്ക് ചെലവിടുന്ന കോടികൾ പുതിയവയുടെ നിർമാണത്തിന് വിനിയോഗിക്കാമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നിലവിലെ െഎ.സി.എഫ് കോച്ചുകൾക്ക് പകരം അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളോടെയുള്ള എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാന് ബുഷ്) കോച്ചുകൾ ഏർപ്പെടുത്താനാണ് തീരുമാനം.
ശരാശരി ഒരു െഎ.സി.എഫ് ബോഗിയുടെ ആയുസ്സ് 18 വർഷമാണ്. 1800ഒാളം കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് കഴിഞ്ഞ ഒരുവർഷത്തിനിടെ കിട്ടിയത് 150-160 കോച്ചുകൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.