സംഘർഷ ഭീതി: ആർ.എസ്.എസ് നേതൃപദവികൾ രഹസ്യമാക്കുന്നു
text_fieldsകണ്ണൂർ: സംസ്ഥാനത്ത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്വയംസേവകരുടെ സ്ഥാനപ്പേരുകൾ രഹസ്യസ്വഭാവത്തോടെ ഉപയോഗിക്കാൻ ആർ.എസ്.എസ് ഉന്നത കേന്ദ്രങ്ങൾ കീഴ്ത്തട്ടിലേക്ക് നിർദേശം നൽകി.
ആർ.എസ്.എസിെൻറ മുതിർന്ന നേതാക്കൾ പെങ്കടുക്കുന്ന ജില്ല ബൈഠക് പോലുള്ള യോഗങ്ങളിൽ മാത്രമേ സ്വയംസേവകരെ അവരുടെ സ്ഥാനപ്പേരുകളിൽ അറിയപ്പെടേണ്ടതുള്ളൂ എന്ന സംസ്ഥാന ബൈഠക് തീരുമാനപ്രകാരമാണ് ജില്ല ബൈഠക്കുകളിൽ പ്രവർത്തകർക്ക് പുതിയ നിർദേശം നൽകിയിട്ടുള്ളത്. ഒാരോ ജില്ലയിലും ജില്ല കാര്യവാഹക്, സഹ കാര്യവാഹക്, താലൂക്ക് കാര്യവാഹക്മാർ, ശാഖ മുഖ്യശിക്ഷക്മാർ, ജില്ല ശാരീരിക് ശിക്ഷക്പ്രമുഖ്, ഖണ്ഡ് പ്രമുഖ്, ബൗദ്ധിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള ബൗദ്ധിക് പ്രമുഖ് തുടങ്ങിയ സ്ഥാനപ്പേരുകളോടെയാണ് ഇത്തരം നേതാക്കൾ അറിയപ്പെടുന്നത്.
സംഘടന പ്രവർത്തനം ശക്തമായ കണ്ണൂർ ഉൾെപ്പടെയുള്ള ജില്ലകളിൽ ഇവരെയാകെ നിയന്ത്രിക്കാൻ ഒാരോ കാര്യകാരി സദസ്യരെയും ആർ.എസ്.എസ് നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനപ്പേരുകളിൽ അറിയപ്പെടുന്ന നേതാക്കൾ പലരും സ്വന്തം ജില്ലകൾ വിട്ട് മറ്റ് ജില്ലകളിലാണ് പ്രവർത്തിക്കുന്നതെന്നതും സ്ഥാനപ്പേരുകൾ രഹസ്യമാക്കി വെക്കുന്നതിന് പിന്നിലുണ്ട്. സംഘടന പ്രവർത്തകർക്കിടയിൽ സ്ഥാനപ്പേരുകളിൽ അറിയപ്പെടുന്ന മുഴുവൻ നേതാക്കളും ആർ.എസ്.എസ് പ്രചാരക് മാത്രമായാണ് ഇനി പൊതുസമൂഹത്തിൽ അറിയപ്പെടുക. ഉയർന്ന സ്ഥാനങ്ങളിലുള്ളവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഇല്ലാതാക്കുന്ന നടപടിയെ പ്രതിരോധിക്കുകയെന്നതും സ്ഥാനപ്പേരുകൾ രഹസ്യമാക്കുന്നതിെൻറ ലക്ഷ്യമാണ്.
നേരത്തേ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ശാഖകൾ നേതൃത്വം നൽകുന്ന ചെറുയോഗങ്ങളിൽ പോലും സ്ഥാനപ്പേരുകൾ പരസ്യപ്പെടുത്തിയാണ് നേതാക്കളെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ, ഇനി അവർ ആർ.എസ്.എസ് പ്രചാരകരെന്ന പേരിൽ മാത്രം ശാഖകളിൽ പെങ്കടുത്താൽ മതിയെന്നാണ് പുതിയ തീരുമാനം. ഭാരവാഹിത്വത്തിലുള്ള ചുരുക്കം പേർക്ക് മാത്രമേ ഒാരോ നേതാവിെൻറയും സംഘടനയിലെ യഥാർഥ സ്ഥാനം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.