കുടിവെള്ള സ്വകാര്യ വത്ക്കരണം: എ.ഡി.ബി പദ്ധതിക്കെതിരെ ബഹുജനറാലി നടത്തി
text_fieldsകൊച്ചി: ഏഷ്യൻ വികസന ബാങ്കിന്റെ വായ്പവാങ്ങി കുടിവെള്ള വിതരണം സ്വാകാര്യ വത്ക്കരിക്കാനുളള സർക്കാർ തീരുമാനത്തിനെതിരെ കൊച്ചിയിൽ ബഹുജനറാലിയും കുടിവെള്ള സംരക്ഷണ സദസും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് കുടിവെള്ള സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു.
ആഗോള കുടിവെള്ള വിതരണരംഗത്തെ ഭീമൻ കമ്പനിയായ സൂയസ് പദ്ധതിയുടെ മറവിൽ കൊച്ചിയിലെ കുടിവെള്ള വിതരണം കൈപ്പടിയിലൊ തൂക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ പ്രോജക്റ്റുകൾ ഏഷ്യയിലെ പലരാജ്യങ്ങളിലും എ.ഡി.ബി വായ്പ വാങ്ങി നടപ്പിലക്കി. അവിടെങ്ങിളിലെല്ലാം ജനങ്ങൾ എ.ഡി.ബി യുടെ നയത്തിനെതിരെ സമരത്തിലാണ്. കുടിവെള്ളത്തിന്റെ വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചാൽ വില അവർ നിശ്ചിയക്കും. കുടിവെള്ള സ്വകാര്യവത്കരണത്തിൽ പല രാജ്യങ്ങളുടെയും ദുരന്താനുഭവം നമ്മുടെ മുന്നിലുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭേദഗതികൾ പ്രകാരം കൂടിവെള്ള വിതരണത്തിൻ്റെ അധികാരം തദ്ദേശ ഭരണസ്ഥാനങ്ങൾക്കാണ്. എന്നാൽ കൊച്ചി കോർപ്പറേഷനെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് എ.ഡി.ബി പദ്ധതിയിൽ ടെണ്ടർ അംഗീകരിക്കാനുള്ള നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻറെ പരിഗണനയിലിരിക്കുന്ന ടെണ്ടർ റദ്ദാക്കണം. തെറ്റായ നിബന്ധനകൾ ഒഴിവാക്കി വീണ്ടും ടെണ്ടർ ചെയ്യണമെന്നും കൂടിവെള്ള സംരക്ഷണ സദസ് ആവശ്യപ്പെട്ടു.
നഗരസഭ നടപ്പാക്കാൻ പോകുന്ന എ.ഡി.ബി പദ്ധതിയിലെ ജനവിരുദ്ധ നിബന്ധനകൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാട്ടർ അതോറിറ്റി സംയുക്ത സമ രസമിതി കൊച്ചി കോർപ്പറേഷൻ മെഫീസിലേക്ക് ബഹുജനറാലിയും കൂടിവെളള സംരക്ഷണ സദസും സംഘടിപ്പിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യുസി സംസ്ഥാന വൈസ് പ്രസിഡൻറ് എലസബത്ത് അസീസി മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യു നേതാവ് ജോൺ ഫെർണാണ്ടസ്, സമരസമിതി നേതാക്കളായ പി. ഉണ്ണിക്യ ഷൻ, പി. ബിജു , ഇ.എസ്. സന്തോഷ്‌കുമാർ, എം.എം.ജോർജ്, എസ്. ഹസൻ, വി.ആദർശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.