കരം സ്വീകരിക്കൽ: പ്രിയ എസ്റ്റേറ്റ് ഉടമക്ക് 382 ഏക്കർ വനഭൂമി തീറെഴുതി
text_fieldsപത്തനംതിട്ട: ഹൈകോടതി ഉത്തരവിെൻറ മറവിൽ പ്രിയ എസ്റ്റേറ്റ് ഉടമക്ക് നിക്ഷിപ്ത വനവും റിസർവ് വനവും അടക്കം 382 ഏക്കർ വനഭൂമിയും തീറെഴുതി. നിക്ഷിപ്ത വനഭൂമിയായി വില്ലേജ് അധികൃതർ രേഖപ്പെടുത്തിയ 50ഉം പരിസ്ഥിതി ലോലം എന്ന് രേഖപ്പെടുത്തിയ 332 ഉം അടക്കം 492.13 ഏക്കറാണ് അതേ വില്ലേജ് അധികൃതർ തന്നെ കരം സ്വീകരിച്ച് ഉടമസ്ഥത സ്ഥാപിച്ചു നൽകിയത്.
കൊല്ലം ആര്യങ്കാവ് വില്ലേജില്‍ പ്രിയ റബര്‍ എസ്റ്റേറ്റ് ആൻഡ് പ്ലാേൻറഷന്‍സ് കൈവശംെവച്ച 492.13 ഏക്കര്‍ സർക്കാർ ഭൂമിയാണെന്ന് കണ്ട് 2017 നവംബർ ഒമ്പതിന് സർക്കാർ ഏെറ്റടുത്തിരുന്നു. ആര്യങ്കാവ് വില്ലേജ് അധികൃതർ തയാറാക്കിയ ഡി.മൂന്ന് 1958/2009 ഫയൽ നമ്പർ റിപ്പോർട്ടിൽ ‘2010 ഫെബ്രുവരി 10ന് പുറത്തിറങ്ങിയ ഏഴാം നമ്പർ ഗസറ്റ് പ്രകാരം ഇ.എഫ്.എൽ 10-750/2009 വിജ്ഞാപനത്തിലൂടെ 332 ഏക്കർ പരിസ്ഥിതിലോലമായും 50 ഏക്കർ നിക്ഷിപ്ത വനഭൂമിയായും വനംവകുപ്പ് ഏറ്റെടുത്തതാണ്’ എന്നാണ് പറയുന്നത്. ഏറ്റെടുത്ത ഭൂമി ജണ്ടകൾ സ്ഥാപിച്ച് വനംവകുപ്പ് സംരക്ഷിച്ചുവരുകയാണെന്നും ശേഷിക്കുന്നത് 106 ഏക്കർ മാത്രമാണെന്നും അത് ഏറ്റെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ചപ്പോൾ പ്രിയയുടെ ൈകവശം 106 ഏക്കറേയുള്ളു എന്നും ബാക്കി വനമാണെന്നും പറഞ്ഞ അതേ വില്ലേജ് അധികൃതരാണ് ഇപ്പോൾ 492.13 ഏക്കറിന് കരം സ്വീകരിച്ചു ഉടമസ്ഥത നൽകിയത്. കൊല്ലം കലക്ടർ കാർത്തികേയെൻറ നിർദേശപ്രകാരമാണ് കരം സ്വീകരിച്ചതെന്ന് ആര്യങ്കാവ് വില്ലേജ് ഒാഫിസർ പറയുന്നു.
വനഭൂമിക്ക് അടക്കം കരം സ്വീകരിച്ചതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ഭൂമി അളന്ന് ഫെബ്രുവരി 19നാണ് പ്രിയയുടെ കരം സ്വീകരിച്ചത്. സർവേയർ അളന്ന ശേഷമാണ് കരം അടക്കേണ്ടത്. അളന്നവർ ജണ്ടയിട്ട വനഭൂമി കാണാതെപോയത് ദുരൂഹമാണ്. കമ്പനിക്ക് ആധാരമില്ലാത്തതിനാൽ സർവേ നമ്പറുകൾ കെണ്ടത്തിയതും ദുരൂഹമാണ്.
വനഭൂമിയായി സർക്കാർ ഏറ്റെടുത്തത് ഒഴിവാക്കി ശേഷിക്കുന്ന 106 ഏക്കറിനാണ് കരം സ്വീകരിക്കേണ്ടിയിരുന്നതെന്ന് ഉന്നത റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. കലക്ടറുടെ നിർദേശപ്രകാരം തെന്മല വില്ലേജിലെ റിയ റിസോർട്ടിന് ജനുവരി അഞ്ചിന് കരം സ്വീകരിച്ചിരുന്നു. റിയയുടെ ആധാരത്തിലും സർവേ നമ്പറുകൾ പറഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.